പി.കെ. ശ്രീകുമാർ
ചരിത്രം പിടയുന്ന വർത്തമാനം
കഥയെഴുത്തിന്റെ നീലാകാശങ്ങൾ വീണ്ടും വർത്തമാനത്തോട് തീവ്രമായി രാഷ്ര്ടീയം പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്‌ഫോടനാത്മകമായ വർത്തമാനങ്ങളുള്ള കഥയെഴുത്തുകളാണ് നമുക്കു മുൻപിൽ എൻ.എസ് മാധവന്റെ ‘നിലവിളി’, അയ്‌മനം ജോണിന്റെ ‘ചരിത്രം വായിക്കുന്ന ഒരാൾ’ ഇന്ദുമേനോന്റെ ‘ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ’ എന്നീ കഥകൾക്കുള്ളത്. യാഥാർത്ഥ്യത്തിന്റെയും അതിയാഥാർത്ഥ്യത്തിന്റെയും ഭ്രമിപ്പിക്കുന്ന ആകാശങ്ങൾ പിണഞ്ഞു കിടക്കുന്ന വരാഹത്തിന്റെ ചാലുകൾപോലെ ചെറുതും മൂർച്ചയേറിയതുമായ വേഗത്തിൽ പിടയ്‌ക്കുന്ന വഴികൾ ഈ കഥകളുടെ ഞരമ്പുകളിലുണ്...