പി.കെ.രാജശേഖരൻ
പരകായം
പംക്തി ഃ പ്രവൃത്തിയും തൃപ്തിയും പത്രപ്രവർത്തനത്തിൽ നിന്നുളള പരകായ പ്രവേശമാണ് എനിക്ക് സാഹിത്യവിമർശനം. ഒരു കഥയിൽ ബോർഹസ് പറയുമ്പോലെയുളള മറ്റേ ഞാൻ. രണ്ടും രണ്ടു ലഗ്‌നങ്ങളാണ്. രണ്ടുതരം യുക്തിബോധങ്ങൾ. അവയെ കൂട്ടിമുട്ടാൻ അനുവദിച്ചാൽ രണ്ടിന്റെയും ജൈവഗുണങ്ങൾ നഷ്ടമാകുമെന്ന ബോധ്യം ആ സമാന്തരസഞ്ചാരത്തെ സുഗമമാക്കുന്നു. അതുകൊണ്ടുതന്നെ തൊഴിൽ എഴുത്തിനു സഹായമാണോ തടസമാണോ എന്ന പ്രശ്‌നം എന്നെ തൊടുന്നില്ല. തൃപ്തിയുടെയും അതൃപ്തിയുടെയും നിരന്തരമായ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ രണ്ടുവഴികള...
വായനയുടെ ഇതിഹാസം
ഖസാക്കിലെ വഴികളിലൂടെ നടക്കുമ്പോൾ ഓരോ തവണയും പുതിയ കാഴ്‌ചകളാണ്. പരസ്‌പരം എതിർക്കുകയും അപൂർവം ചില സന്ദർഭങ്ങളിൽ പാരസ്‌പര്യത്തിലെത്തുകയും ചെയ്യുന്ന ഭിന്ന ലോകങ്ങളുടെയും വിരുദ്ധ ക്രമങ്ങളുടെയും എതിർ സ്വരങ്ങളുടെയും അഭിമുഖീകരണം. ആവിർഭാവത്തിനുശേഷം മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ‘ഖസാക്കിന്റെ ഇതിഹാസം’ ഓരോ (തലമുറയുടെ) വായനയിലും പുതുതായി നില്‌ക്കുന്നത് ഈ വ്യത്യസ്‌ത കാഴ്‌ചകളുടെ അഭിമുഖീകരണങ്ങൾകൊണ്ടാണ്. കാന്തശക്‌തിയുളള ആ കഥാഖ്യാനത്തിൽ ഇന്നലെയിലും ഇന്നിലും വായനക്കാർക്കു പാർക്കാം. അതുകൊണ്ടാണ് വിവിധ തലമുറകളി...
സ്വത്വത്തിന്റെ ജനിതകം
ജീവന്റെ ഗുപ്‌തമായ കൈയെഴുത്തുകൾക്കാണു ജനിതകശാസ്‌ത്രം ജീനുകൾ എന്നു പേരിട്ടത്. കാലങ്ങൾ താണ്ടി അവ തലമുറകളിലൂടെ ആവർത്തിക്കുന്നതാണ് ജീവന്റെ ലീല. പാപവും പുണ്യവും ദുരയും അനാസക്തിയും സംയോഗവും വിയോഗവും വെറുപ്പും വിദ്വേഷവും... അങ്ങനെ അനേകം വിപരീതങ്ങൾ ആ തരംഗലീലയിൽ ആവർത്തിക്കുന്നു. ഗോത്രങ്ങളും വർണങ്ങളും വർഗങ്ങളും ഏറ്റുമുട്ടുകയും സങ്കലിക്കുകയും ചെയ്യുന്നു. ആ അപാരമായ പരപ്പിന്റെ പാഠങ്ങൾ നിർമിക്കുകയാണ് ‘തലമുറകളി’ൽ ഒ.വി.വിജയൻ. സ്‌നേഹത്തിനും സ്വത്വത്തിനും വേണ്ടി, യുക്തിക്കും അയുക്തിക്കുമിടയിലെ അറ്റമില്ലാത്ത പാ...
വഴിയമ്പലത്തിലെ ധ്യാനസ്ഥൻ
എഴുത്തച്ഛന്റെ ആ സങ്കല്പത്തിൽനിന്നാണ് ഒ.വി.വിജയൻ തുടങ്ങിയത്. പാന്ഥർ വന്നുകൂടി കഥകൾ പറഞ്ഞു താൻതാൻ വഴി പിരിയുന്ന വഴിയമ്പലം എന്ന സങ്കല്പത്തിൽനിന്ന്. മലയാള നോവലിന്റെ ചരിത്രത്തിൽ വിച്ഛേദത്തിന്റെ രേഖ ആഴത്തിൽ വരച്ച ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ഒന്നാമധ്യായത്തിന് ‘വഴിയമ്പലം തേടി’ എന്ന പേരിട്ടതിൽ അതുകാണാം. കഥയുടെയും കഥ പറയുന്ന ഭാഷയുടെയും അപരിചിതമായ വഴിയമ്പലങ്ങൾ തേടി വിജയന്റെ ഭാവന ദേശാടനം നടത്തി. അകൽച്ചയും ദുഃഖവും മാത്രമുളള, കർമപരമ്പരയുടെ സ്‌നേഹരഹിതമായ കഥകളാണു വിജയൻ പറഞ്ഞു തുടങ്ങിയത്. വന്യതയും കാമവും ...