പി.കെ.പാറക്കടവ്
മനുസ്മൃതി
എറണാകുളത്തു നിന്നു ട്രെയ്ന്‍ പുറപ്പെടുന്നേ ഉണ്ടായിരുന്നുള്ളൂ. വൃദ്ധന്‍, അടുത്തിരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു: 'എന്താ പേര്?' 'ബൈജു' 'ജാതിയില്‍..?' വൃദ്ധന്‍ ആരാഞ്ഞു.. 'ജാതി ചോദിക്കരുതെന്നല്ലേ ഇപ്പോള്‍..?'- യുവാവിന്റെ മറുപടി. വൃദ്ധന്‍ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു: ' മതി മനസിലായി..' Generated from archived content: story6_sep5_13.html Author: pk_parakadavu
പുരോഗതി
എച്ചില്‍ത്തൊട്ടിയില്‍ നിന്നു ഭക്ഷണം കഴിച്ചു വിശപ്പടക്കിയതിനു ശേഷം അയാല്‍ മൊബൈല്‍ ഫോണെടുത്തു ആരെയോ വിളിച്ചു എന്നിട്ടു ഹൃദയത്തോടടുത്തു നില്‍ക്കുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നതിനു പകരം അയാള്‍ മൊബൈല്‍ ഫോണ്‍ വാരിയെല്ലുകള്‍ക്കിടയില്‍ തിരുകിവച്ചു. Generated from archived content: story5_sep5_13.html Author: pk_parakadavu
കേരളം ഇങ്ങനെയൊക്കെയാണ്
* * * * * * * * * * * * സുപ്രഭാതം * * * * * * * * * * * * നേരം വെളുക്കുകയാണ് -അടുത്ത വീടുകളിൽ നിന്ന് സുപ്രഭാതം, പൊൻപുലരി, ശുഭദിനം. അവൾ എണീറ്റിരുന്നു കണ്ണുതിരുമ്മി. പിന്നെ കൈ നീട്ടി ടി.വിയുടെ സ്വിച്ച് തിരുമ്മി. കിടന്നിടത്ത് നിന്ന് തലപൊക്കി ഇലക്‌ട്രിക് കെറ്റിലിലേക്ക് നോക്കി. വെളളമില്ല. ഒരു കാപ്പി കഴിക്കണം. ബ്രസീലിൽ നിന്ന് കൊണ്ടുവന്ന കാപ്പിപ്പൊടി ഇത്തിരി ബാക്കിയുണ്ട്. മഹാരാഷ്‌ട്രയിൽ നിന്നെത്തിയ മിനറൽ വാട്ടറിന്റെ ബോട്ടിലുകൾ കാലി. അവൾ തലമുടി അലസമായി തടവി. ഇന്ന...
പ്രണയത്തിന്റെ ഇലകൾ
“ഈ വൃക്ഷത്തിന്റെ ഒരിലയിൽ നിന്റെ പേരുണ്ട്. കാറ്റായി വന്ന് ഞാനത് കൊഴിച്ച് താഴെയിടട്ടെ...” “വേണ്ട” “പിന്നെ?” “അതിന്റെ തൊട്ടടുത്ത ഒരിലയിൽ നിന്റെ പേരുകൂടി കുറിച്ചിടാൻ ദൈവത്തോട് പറയുക.” “എന്തിന്? ഒന്നിച്ച് കൊഴിയാനോ?” “അല്ല. ഞാൻ കൊഴിഞ്ഞു വീഴുമ്പോഴും ആ മരച്ചില്ലയിൽ നീയുണ്ടാകണം. ഞാൻ വളമായി മാറി വേരിലൂടെ നിന്നിലേക്കുതന്നെ എത്തിച്ചേരാം.” Generated from archived content: story_july23.html Author: pk_parakadavu