പി.കെ. നാരായണശർമ്മ
ബലി
‘ബലി’ എന്നു പറഞ്ഞാൽ മരിച്ചുപോയ ആളിന്റെ ആത്‌മാവിന് ശാന്തി കിട്ടാൻവേണ്ടി അയാൾ മരിച്ച പക്കം (പക്ഷത്തിലെ പക്കം പ്രഥമ, ദ്വിതീയ...) അതായത് ഒരു കൊല്ലം കഴിയുമ്പോൾ മരിച്ച പക്കം വരുമ്പോൾ അന്ന് ബലിയിടുക. അതിന് ‘ആണ്ടുബലി’ എന്നു പറയും. എല്ലാകൊല്ലവും ആ പക്കത്തിൽവേണം ബലിയിടാൻ. ഇങ്ങനെ ആണ്ടുതോറും ബലിയിടണം. ആണ്ടിലൊരിക്കൽ അവർ പിതൃക്കളായിട്ട് (കാക്കയായിട്ട്) വന്ന് ബലിക്കുളള ഭക്ഷണംകഴിച്ച് തൃപ്‌തരായിപ്പോകും. അവർക്ക് തൃപ്‌തി വന്നില്ലെങ്കിൽ നമുക്ക് പിതൃക്കളുടെ കോപം ഉണ്ടെന്നാണ് വയ്‌പ്. ...