പി.കെ. നാറാത്ത്
ഉലയും മൂശയും
കേരളീയസമൂഹത്തിന്റെ ഭൗതികസംസ്‌കാരത്തിൽ സവിശേഷമായ സംഭാവനകൾ നല്‌കിയവരാണ് കമ്മാളൻമാർ. ആശാരി, മൂശാരി, തട്ടാൻ, കൊല്ലൻ, കല്ലാശാരി, ചെമ്പോട്ടി എന്നീ ഉപവിഭാഗങ്ങൾ ഉൾക്കൊളളുന്ന കമ്മാളൻമാർ ജീവിതം സംസ്‌കാരങ്ങളിൽ വൈവിദ്ധ്യം പുലർത്തുന്നവരാണ്. പാരമ്പര്യമായി നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെടുന്നവരായതുകൊണ്ടുതന്നെ ഇവർ ഓരോന്നും നിർമ്മിച്ചെടുക്കാൻ തനതായ നാടൻസാങ്കേതികരീതി വളർത്തിയെടുത്തിരുന്നു. ഇതിൽ മൂശാരിയുടേയും കൊല്ലന്റേയും ഉല നിർമ്മാണരീതി പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. മൂശാരിമാർ ഓടുരുക്കാൻ വെക്കുന്ന മൂശ...