പി.കെ. നന്ദന വർമ്മ
അന്വേഷിക്കുക; അറിയുക
ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ദൗത്യം മനുഷ്യരാശിയെ ഏകോപിപ്പിക്കുകയാണ്. ഈ പരിവർത്തനത്തിന്റെ പ്രക്രിയ രണ്ടു തലത്തിലാണ് നടത്തുന്നത്. ഒന്ന് വ്യക്തിഗതപരിവർത്തനം. മറ്റൊന്ന് സമൂഹത്തിന്റെ - രാജ്യത്തിന്റെ പരിവർത്തനം. അദ്ധ്യാത്മികതക്ക് ആസക്തിയുള്ള മനുഷ്യർ ലോകമെമ്പാടുമുണ്ട്. ബാബയുടെ സന്ദേശം ഉൾക്കൊള്ളുവാൻ ആഗ്രഹിക്കുന്നവർ സ്വയം മാറ്റത്തിന് വിധേയരാവുകയാണ്. ഇടുങ്ങിയ മതപരമായ വിധേയത്വങ്ങൾക്കപ്പുറമുള്ള മനുഷ്യരുടെ സത്യസന്ധമായ ഐക്യം - ജാതി, മത, ഭാഷ, വിശ്വാസം എന്നിവക്കപ്പുറമുള്ള ഐക്യം - ഇവിടെ സംഭവിക്കുന...