പി.കെ.ജയരാജ്, ഞാറക്കൽ
കുട്ടന്റെ കെട്ട്
കുട്ടൻ ഉത്സാഹത്തോടെയാണ് പുറപ്പെട്ടത്. കറുത്ത അമൂർത്ത ചിത്രങ്ങളുളള ഉമ്മറത്തെ തൂണിൽ ചാരി നിൽക്കുകയാണ് കുട്ടന്റെ അമ്മ. എല്ലാനിലയിലും വേദനാജനകമായിരുന്നു കുട്ടന്റെ ആ യാത്ര. ആകെ ഒന്നേ ഉളളൂ. അത് പൊട്ടനായും പോയി. വയസ് പത്തിരുപത്തഞ്ച് ആയി. അഞ്ചാറു വയസുളള കുട്ടിയുടെ രീതിയാണിപ്പോഴും. പക്ഷെ ദൈവസഹായം കൊണ്ട് പറഞ്ഞതൊക്കെ ചെയ്യും, ആരോഗ്യമുണ്ട്. അത്രയെങ്കിലുമായത് ഭാഗ്യം. സ്ഥിതിയൊക്കെ മോശം അവർ മനസിൽ പറഞ്ഞു. പോകേണ്ടവരൊക്കെ നേരത്തെ പോയി. എന്തൊരു ആണൊരുത്തനായിരുന്നു കുട്ടന്റെ അച്‌ഛൻ! വെളളിത്തിരയിൽ മിന്നിമറഞ്...