Home Authors Posts by പി.കെ.ഗോപി

പി.കെ.ഗോപി

29 POSTS 0 COMMENTS

പൊരുൾ

ജീവിതക്കയ്‌പിൽനിന്നു കവിതാമൃതമൂറും കാലത്തെ ജയിക്കുന്ന ദർശനപ്പൊരുൾ പെയ്യും! ഷൈജു കോട്ടാത്തല സമരശേഷം സമരം അവസാനിച്ചു, ഇപ്പോൾ ഈച്ചകൾ വഴിവക്കിലെ കല്ലുകൾ തിന്നാൻ ശ്രമിക്കുന്നു. മുരളീധരപ്പണിക്കർ ഒന്നാംപ്രതി എലിയും കൊതുകും മാറാടും ഗ്രൂപ്പുവഴക്കും; രാത്രികൾക്കു പനിപിടിച്ചപ്പോൾ പത്രപ്പരസ്യങ്ങളിലേയും ചാനലുകളിലേയും നഗ്നമേനികണ്ട്‌ ഈയുളളവൻ സ്‌ത്രീപീഡനത്തിലെ ഒന്നാംപ്രതിയായി. സരളാ മധുസൂദൻ വരവുംകാത്ത്‌ പകലിന്റെ അറുത്തെടുത്ത തല, ചെങ്കണ്ണുകളോടരുമസന്ധ്യ പനിമതിതൻ പൊട്ടിച്ചിരി വിതറും പൂക്കൾ നിശതൻ മണിയറയിൽ ...

ശരണകോടി

നടുക്കം മാറാത്ത നരന്റെ ജീവിത- ത്തിടുക്കങ്ങൾക്കുളളിലിരിക്കുമ്പോൾ ജപിച്ച പ്രാർത്ഥന നിരർത്ഥകം വെട്ടിപ്പിടിച്ച കോടികൾ ശരണമയ്യപ്പ! Generated from archived content: poem1_mar10_08.html Author: pk_gopi

അറ

അതിരില്ലാത്തൊരീ ദുരയിൽ നമ്മുടെ അറിവുകൾക്കെല്ലാം നഖം മുളയ്‌ക്കുന്നു. മുഖം വെളുപ്പിച്ചു- മകം കറുപ്പിച്ചും അപരനെ ചതി- ച്ചറ നിറയ്‌ക്കുന്നു! Generated from archived content: aug_poem1.html Author: pk_gopi

നെരിപ്പോട്‌

നിനക്കിപ്പോൾ നീറി നീറി കിടക്കാനീ നെരിപ്പോട്‌ പണിക്കുറ തീർന്നുവെന്നാൽ തിളങ്ങാനീ നിറക്കൂട്‌ Generated from archived content: poem1_nov15_08.html Author: pk_gopi

രണ്ടിതൾ

1. ദിവ്യം രുദ്രാക്ഷം വിരക്തിയുടേത്‌ സ്വർണ്ണം ആസക്തിയുടേത്‌ രണ്ടും ചേർത്ത്‌ മാല ചാർത്തി ദിവ്യനായോൻ വ്യാജ ഹിജഡ! 2. അച്ചടിപ്പിശക്‌ ‘വാ-നിഷാദാ......’ Generated from archived content: poem6_jan6_07.html Author: pk_gopi

വരബലം

വാക്കിന്റെ വരബലമുണ്ടെങ്കി ലാത്മാവിന്റെ ആജ്ഞ കേട്ടെഴുതുക... ഇടയ്‌ക്കു പുകഴ്‌ത്താനും പുച്ഛിക്കാനും വാക്കായ്‌ വരുന്നുണ്ടാരോ, അവർക്കു കൊടുക്കുവാനെപ്പോഴും കരുതുക, നിനക്കു കാലം തന്ന നല്ല വാക്കിലെ സ്നേഹം Generated from archived content: poem4_dec21_07.html Author: pk_gopi

അന്തിക്രിസ്തു

ഇരുമ്പാണി ആക്രിക്കടക്കാരനും കുരിശുമരം തടിക്കച്ചവടക്കാരനും കൊണ്ടുപോയപ്പോൾ ക്രിസ്തുമാത്രം ഉപേക്ഷിക്കപ്പെട്ടു! Generated from archived content: poem1_july5_07.html Author: pk_gopi

വയൽവീട്‌

കയർക്കുരുക്കിൽ വീണ കർഷക നിശ്വാസങ്ങൾ അലഞ്ഞു നടക്കുന്നു ‘വയൽ വീടുകൾ’ തോറും! Generated from archived content: poem14_may.html Author: pk_gopi

ഭൂതം

കറുത്ത സന്ധ്യതൻ പെരുത്ത ഭൂതത്തെ കുടത്തിലാക്കിയോ- രുഷസ്സു നീയെങ്കിൽ കുടം തുറന്നുവി- ട്ടലറിപ്പായുവാൻ വിധിക്കപ്പെട്ടൊരു മനുഷ്യൻ ഞാൻ തന്നെ! Generated from archived content: oct_poem2.html Author: pk_gopi

തീർച്ചയായും വായിക്കുക