പി.കെ.ഉദയപ്രഭൻ
നിറം മങ്ങിയ ചിത്രങ്ങള്‍
മുറിയിലേക്ക് പ്രകാശം സാവധാനം കടന്നുവരുന്നതെയുള്ളൂ. മുറി എന്ന് പറയാനാവില്ല. നീളം കൂടിയ ഒരു ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കുറേ കട്ടിലുകള്‍ അവയില്‍ കിടന്നു ഉറങ്ങുന്നവര്‍ രോഗികള്‍ ആണന്നു തോന്നുന്നു. ഓരോ ബെഡിനു മുകളിലും സാവധാനം തിരിയുന്ന ഒരു ഫാന്‍. ഒരാള്‍ മാത്രം ഉണര്ന്നിംരിക്കുന്നു. കുറെ നേരമായി അയാള്‍ വല്ലാതെ ചുമക്കുന്നുണ്ട്. ആ ചുമയാണ് എന്നെ ഉണര്ത്തി യത്. ആരുടേയും മുഖം വ്യക്തമല്ല. ഒന്നിന്റെയും നിറവും വ്യക്തമല്ല. കുറച്ച് ദിവസങ്ങളായി ഈ കാഴ്ചകള്‍ തന്നെയാണ് കാണുന്നത്. കറുപ്പും വെളുപ്പും ഇടകലര്ന്ന ...
ലൈറ്റ് ഹൗസ്
ഉലഹന്നാന് ടോർച്ചിനോടുളള പ്രേമം തുടങ്ങിയത് എന്ന് മുതലാണെന്ന് വ്യക്തമല്ല. ഒരുദിവസം ഓഫീസിൽ ഊണ് കഴിക്കാൻ ബാഗ് തുറന്നപ്പോളാണ് ചോറ്റുപാത്രത്തോടൊപ്പം ബാഗിനുളളിലിരിക്കുന്ന ടോർച്ച് എന്റെ ശ്രദ്ധയിൽ പെട്ടത്. അതെന്തിനാണ് കൊണ്ടുനടക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങി. ഓഫീസിൽ നിന്നും അരമണിക്കൂർ ബസ്സിൽ യാത്ര ചെയ്‌താൽ എത്തുന്ന ദൂരത്തായിരുന്നു അദ്ദേഹത്തിന്റെ വീടെങ്കിലും ഒരിക്കലും രാത്രിയാവാൻ കാത്തുനിൽക്കാതെ അദ്ദേഹം വീടെത്താറുണ്ടായിരുന്നു. പിന്നെയെന്താണ് ഒരു ടോർച്ച് കൊ...