പി.ജെ.ജെ.ആന്റണി
ആകാശ സൂത്രം
മൂടിക്കെട്ടി വെച്ചിരിക്കുന്ന മൺകുടം ആകാശത്തോട് കയർത്തു. ‘നീ മാത്രം അങ്ങനെ കേമനാകേണ്ടാ, എനിക്കുള്ളിലും ഒരാകാശമുണ്ട്. ഗർഭിണിക്കുള്ളിലെ കുഞ്ഞിനെപ്പോലെ കുടത്തിനുള്ളിലെ ആകാശം അപ്പോൾ ത്രസിച്ചു. പൊടുന്നനെ എങ്ങു നിന്നേ ഒരു കല്ലു വന്നു വീണു മൺകുടമുടഞ്ഞു. മൗനത്തിന്റെ ധന്യതയിൽ മഹാകാശം മാത്രം മന്ദഹസിച്ചു. Generated from archived content: story2_sept1_06.html Author: pjj_antony
പുലരിത്തൂമഞ്ഞു തുള്ളിയിൽ
യേശുവിന് തിന്നാൻ കൊടുക്കാൻ നല്ലതൊന്നും ഇല്ലല്ലോയെന്ന് ഉമ വ്യസനിച്ചു. വീടിന്റെ മൂലയിലെ ബെഞ്ചിൽ പാവത്താനെപ്പോലെ പിന്നാക്കം ചാരിയിരിക്കുകയാണ്. ഞങ്ങടെ ദൈവങ്ങൾക്കെല്ലാം നല്ല കാലമായിട്ടും ഈ പാവത്തിന്റെ കഷ്ടകാലം നീങ്ങുന്നില്ലല്ലോയെന്ന സങ്കടവും ഉമയെ നീറ്റി. പാതിരായടുത്ത നേരത്താണ് വന്നുകയറിയത്. ഒറ്റനോട്ടത്തിൽ തന്നെ ഉമയ്‌ക്ക് ആളെ പിടികിട്ടി. അലച്ചിലിന്റെ ഭൂപടം പോലുണ്ടായിരുന്നു യേശു. ഗൾഫ് രാജ്യങ്ങളിലെവിടെയോ തൊഴിൽ തേടിപ്പോയി കബളിപ്പിക്കപ്പെട്ട് നീണ്ട ജയിൽവാസവുമൊക്കെ കഴിഞ്ഞ് സർക്കാർ ചെലവിൽ വീട്ട...
മരം, പൂവ്, കായ്, മരം
കൽക്കുളത്തിന് നടുവിൽ ജലോപരിതലത്തിൽ നിശ്‌ചലനായി ഗിരീശൻ മലർന്ന് കിടന്നു. നീണ്ട ഒരിടവേളയ്‌ക്ക് ശേഷമാണ് അങ്ങിനെ ചെയ്യുന്നത്. തുടർന്നുളള പതിവ് രംഗങ്ങൾ ഇന്നും ആവർത്തിക്കുമായിരിക്കും. ആളെ കാണാതാവുമ്പോൾ പാർവ്വതി കുളത്തിനരുകിലേക്ക് ആകുലയായി നടന്ന് വരും. പിന്നെ ശകാരം, പരിഭവം, കരച്ചിൽ, അമ്മയുടെ ചിണുങ്ങുന്ന കരച്ചിൽ കേട്ട് വീണയും രുദ്രനും പുറത്തേക്ക് വരും. ഒടുവിൽ കുടുംബസമേതം മംഗളകരമായ മടങ്ങിപ്പോകൽ. ഗിരീശന് കാൽവെളളകളിൽ സ്‌പർശം അനുഭവപ്പെട്ടു. മീനുകൾ വരാൻ തുടങ്ങിയിരിക്കുന്നു. ഒന്നിനും മാറ്റമു...
നോക്കുകുത്തിയാകുന്ന രാഷ്‌ട്രപിതാവ്
ഒക്‌ടോബർ 2 ഗാന്ധിജിയുടെ ജന്മദിനമാണെന്ന് ഓർമ്മിക്കുന്നവർ അധികമില്ല. രാഷ്‌ട്രത്തിന് വേണ്ടാത്ത ഒരു രാഷ്‌ട്രപിതാവ്. ഗാന്ധിജിയുടെ ജന്മദിനത്തിന്റെയും നിണസാക്ഷിത്തത്തിന്റെയും ഓർമ്മപുതുക്കലുകൾ അനുഷ്‌ഠാന നാടകങ്ങൾ പോലെ അരങ്ങേറുന്നുണ്ട്. സംഹാരായുധങ്ങളുടെയും മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽ ഊറ്റം കൊളളുന്നവർ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അന്ന് ഗാന്ധി പ്രതിമകളിലും ചിത്രങ്ങളിലും പൂമാലകളും ഖദർ മാല്യങ്ങളും ചാർത്തുന്നു; ശവക്കല്ലറയിൽ പുഷ്‌പാർച്ചന നടത്തുന്നു. തീർത്തും ഗാന്ധി വിശുദ്ധമായ തങ്ങളുടെ നിലപാട...
മലയാളം വന്ന വഴി
ഭാഷാചരിത്രവും സാഹിത്യചരിത്രവും ഒന്നാണെന്ന തെറ്റിദ്ധാരണ പൂർവകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ആദ്യകാല സാഹിത്യചരിത്രങ്ങൾ ഭാഷാചരിത്രങ്ങൾ എന്ന പേരിലാണ് പ്രകാശിതങ്ങളായതും. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. പരസ്‌പരബദ്ധമാണെങ്കിലും ഭാഷചരിത്രവും സാഹിത്യചരിത്രവും രണ്ട് വ്യതിരിക്ത ജ്ഞാനശാഖകളായിത്തന്നെ തിരിച്ചറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ സാഹിത്യചരിത്രം സാമാന്യജനങ്ങൾക്കിടയിലും ചർച്ചചെയ്യപ്പെടത്തക്കവിധം പ്രചാരം നേടിയെങ്കിലും ഭാഷാചരിത്രം ഇന്നും പണ്ഡിതൻമാർക്കിടയിൽ മാത്രമായി പരിമിതപ്പെട്ട് നിൽക്കുകയാണ്. വ്യാകരണ...