Home Authors Posts by പിഷാരടി

പിഷാരടി

0 POSTS 0 COMMENTS

ലജ്ജാവതി പടർന്നുപിടിക്കുമ്പോൾ

രംഗം ഒന്ന്‌. സമ്മേളനത്തിൽ മുഖ്യ അതിഥിയായ സുകുമാർ അഴീക്കോടിന്റെ വരവുംകാത്ത്‌ ഒരു സദസ്സ്‌. അൻപതു കഴിഞ്ഞവരാണ്‌ അവരിലേറെപ്പേരും. കുശലാന്വേഷണങ്ങളും സാഹിത്യപരദൂഷണങ്ങളും തിരഞ്ഞെടുപ്പുവാർത്തകളും കലമ്പുന്ന നേരത്ത്‌ പൊട്ടിവീഴുന്നു, ‘ലജ്ജാവതി....’ അഴീക്കോടിനെ കാണാനും കേൾക്കാനും വന്ന ആ സദസ്സിൽ ലജ്ജാശൂന്യർ കുറവായിരുന്നു. അതുകൊണ്ട്‌ കുറച്ചുനേരം അവർ മിണ്ടാതിരുന്നു. കഴുത്തിൽ ഖദർഷാൾ ചുറ്റിയ ഒരു വൃദ്ധൻ മൈക്കുകാരനെ വിളിച്ചു. “ആ കഴുതരാഗം മാറ്റിയിട്‌.” പയ്യന്‌ ലജ്ജ. “അപ്പൂപ്പന്‌ ഈ പാട്ടിനെക്കുറിച്ചെന്തറിയാം? തത്‌...

വില്‌പനാനന്തരം

നമ്മുടെ നാട്‌ പലതരം ബഹുജന സമരങ്ങളിലൂടെ കടന്നുപോകുകയാണ്‌. തൊഴിലിനുവേണ്ടിയും കുടിവെളളത്തിനുവേണ്ടിയും പരിസ്ഥിതിയ്‌ക്കുവേണ്ടിയും സമരങ്ങൾ. ഒരുവശത്ത്‌ ഹെലിപ്പാഡ്‌ ഉൾപ്പെടെ കോടിക്കണക്കിനുരൂപയുടെ അത്യാധുനിക സംവിധാനങ്ങളുളള സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രികളും, നക്ഷത്രഹോട്ടലുകളും, ഇന്റർനാഷണൽ ജ്വല്ലറികളും മറ്റും. മറുവശത്ത്‌ ഒരു പുതിയ പാവാടയ്‌ക്കും ഒരു വാച്ചിനും വേണ്ടി കൗമാരക്കാർ ആത്മഹത്യചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങൾക്കിടയിൽ രണ്ടറ്റവും നീറിപ്പിടിക്കുന്ന ജീവിതത്തിന്റെ തീയുംപുകയും ആരുംകാണാതെ മൂടിവച്ച്‌ ആത്മഹത്യയ്...

പാപം ചെയ്യാത്തവർ കല്ലെറിയുന്നു

മലയാളിയായ ക്രിസ്‌ത്യൻ പുരോഹിതന്റെ പ്രണയകഥ പറയുന്ന ‘സിൻ’ എന്ന ഹിന്ദിച്ചിത്രം വിവാദമായിരിക്കുകയാണല്ലോ. പാതിരിയുടെ അയഞ്ഞ ധാർമ്മികത മുംബൈയിലെ കത്തോലിക്കാ സമൂഹത്തെ മുറിവേൽപ്പിച്ചുപോലും! മകളാകാൻ മാത്രം പ്രായമുളള ഒരു പെൺകുട്ടിയോട്‌ കത്തോലിക്കാ പാതിരിക്കുണ്ടാകുന്ന പ്രണയവും രതിയുമാണ്‌ ചിത്രത്തിലെ കഥയെന്നും ഇത്‌ കേരളത്തിൽ സംഭവിച്ച കഥയാണെന്നും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. (പിന്നീടാ പാവം റെജീനയെപ്പോലെ മൊഴിമാറ്റി അത്‌ യാദൃശ്ചിക നാടകമാക്കി) പതിവുപോലെ മതവികാരത്തിന്റെ മാംസളതയിൽ വ്രണങ്ങളുണ്ടായി. ആവിഷ്‌കാര സ...

തീർച്ചയായും വായിക്കുക