പി.ഐ ശങ്കരനാരായണൻ
അഞ്ജന
ദേവഗുരുവായ ബൃഹസ്പതിയുടെ ദാസിമാരിൽ ഒരാളായിരുന്നു പുഞ്ഞ്ജികസ്ഥല. പ്രധാനപ്പെട്ട പതിനൊന്നു ദേവകന്യകമാരിൽ ഒരുവൾ എന്ന സ്ഥാനംകൂടി പുഞ്ഞ്ജികസ്ഥലയ്ക്കുണ്ട്. ഒരിക്കൽ അവൾ ഗുരുശാപത്തിനിരയായി. നന്ദനോദ്യാനത്തിൽ പ്രേമലീലകളിൽ മുഴുകിയിരിക്കയാണ് കുറേയുവതീയുവാക്കൾ. അത് അകലെനിന്നുകണ്ട പുഞ്ഞ്ജികസ്ഥലയിലും മോഹമുണർന്നു. ഒരു പുരുഷനോടൊത്തു തനിക്കുംആഹ്ലാദിക്കണം. ഗൃഹത്തിലെത്തിയ പുഞ്ഞ്ജികസ്ഥല താൻ ദാസിയാണെന്ന കാര്യം മറന്നു. അവൾ ബൃഹസ്പതിയുടെ കരം ഗ്രഹിച്ചു പ്രേമപാരവശ്യം കാട്ടാൻ തുടങ്ങി. ഗുരു ആദ്യം അമ്പരന...
താര
ബാലി എന്ന വാനര രാജാവിന്റെ ഭാര്യയാണ് താര. രാമായണത്തിലെ നായികയായ സീതയ്ക്കൊപ്പം, മണ്ഡോദരിക്കും അഹല്യയ്ക്കുമൊപ്പം, ഉന്നതസ്ഥാനമാണ് വാനരസ്ത്രീയായ താരയ്ക്കും നൽകപ്പെട്ടു കാണുന്നത്. പഞ്ചകന്യകമാരിൽ ഒരാളാണ് താര. നാലും രാമായണത്തിലുള്ളവർ. അഞ്ചാമത്തേത് ദ്രൗപതി മാത്രം ദ്വാപര യുഗത്തിൽ, കൃഷ്ണകാലത്തു ജീവിച്ചു. താരയുടെ ജനനവും ജീവിതവും വളരെ വിചിത്രമാണ്. സീതയെപ്പോലെ അയോനിജയാണവൾ. ഉഴവുചാലിൽനിന്നാണല്ലോ ജനകനു മകളായി സീതയെ ലഭിച്ചത്. പക്ഷേ, ബാലിക്കു താരയെ ഭാര്യയായി ലഭിച്ചതു പാലാഴിമഥനത്തിന്നിടയിലാണ് ...
കൗസല്യ
ഉത്തരകോസലം, ദക്ഷിണകോസലം. ഇങ്ങനെ രണ്ടു രാജ്യങ്ങൾ. അതിൽ ദക്ഷിണകോസലത്തിലെ രാജകുമാരിയാണ് രാജ്യനാമം കൂടി ധരിക്കുന്ന കൗസല്യ. അവളെ ഉത്തരകോസലാധിപനായ ദശരഥൻ വിവാഹം ചെയ്തു. സൗശീല്യവതിയാണ് കൗസല്യ. ദശരഥന്റെ ധർമ്മപത്നിയും പട്ടമഹിഷിയുമായി അവർ വളരെ വർഷങ്ങൾ കഴിച്ചു. പിന്നീടു സുമിത്രയും കൈകേയിയും ഭാര്യമാരായി വന്നുവെങ്കിലും രാജ്യത്തിലെ പ്രഥമവനിത എന്ന സ്ഥാനം കൗസല്യയ്ക്കുതന്നെ ആയിരുന്നു. കൈകേയി, പക്ഷെ, ദശരഥനു കൂടുതൽ പ്രിയപ്പെട്ടവളാണ് എന്ന തോന്നൽ പൊതുവെ ഉണ്ടാക്കിയിരുന്നു. പുത്രകാമേഷ്ടിയിലൂടെ പുത്രവതികളായ മൂവര...
കക്ഷിവിള
മൂന്നക്ഷരംകൊണ്ടു പാർട്ടിയുണ്ടാക്കി വർണ്ണക്കൊടിക്കൂറ തുന്നിയുണ്ടാക്കി കൊടിമരത്തിൽ ജാതിമതവളം കൂട്ടി, കോടികൾ വിളയിപ്പൂ രാഷ്ട്രീയ ചോരർ! Generated from archived content: poem7_dec9_06.html Author: pi_sankaranarayanan
ഫ്ളാറ്റ്
ഫ്ളാറ്റിന്നർത്ഥം പരന്നത്; കാണ്മത് സത്യം കുത്തനെയും! വിപരിതാർത്ഥം തലപൊക്കി വാക്കുകൾ വ്യർത്ഥം മിഴിപൊത്തി! അർത്ഥം കൊണ്ടു കളിക്കുകയോ? മർത്ത്യ, നനർത്ഥം കൂട്ടുകയോ? Generated from archived content: poem3_oct22_09.html Author: pi_sankaranarayanan
പ്രാർത്ഥന
കലിവൈഭവമെങ്ങും, കരിപൂശിയ മാനം കറപറ്റിയ ഭൂമി കഴുകാൻ മഴവേണം നരചിത്തത്തെ തേച്ചുമിനുക്കാൻ സൂര്യൻ വേണം കുളിരായ് സുഗന്ധമായ് തെന്നലും, പ്രാർത്ഥിപ്പൂ ഞാൻ. Generated from archived content: poem2_oct8_10.html Author: pi_sankaranarayanan
ഹൃദയതാളം
മണ്ണിന്റെ മണമുള്ള മലയാള ഭാഷയെൻ കണ്ണാണ്, കണ്ണിൻ വെളിച്ചമാണ്; വിണ്ണിന്റെ പീയൂഷ ധാരയായ് എന്നമ്മ തന്ന മുലപ്പാൽ മധുരമാണ്. വാടാത്ത പൂവിന്റെ തേനാണ് ജീവിത- സ്നേഹസംഗീതത്തിൻ ധാരയാണ്; മലയാളമെൻ മാതൃ- ഭാഷയാണാനന്ദ- പ്പൂനിലാവിന്റെ കുളുർമ്മയാണ്. പാലാണ് തേനാണ് പൂനിലാവാണെന്റെ മലയാളം ജീവന്റെ ജീവനാണ്; അഭിമാനപൂർവ്വമീ മലയാളഭാഷയെ ഹൃദയത്തിൽ കൊണ്ടുനടന്നിടും ഞാൻ. Generated from archived content: poem2_oct30_07.html Author: pi_sankaranarayanan
കേരള മോഡൽ
പണ്ടൊരു വാക്യം മുദ്രാവാക്യം ലക്ഷം ലക്ഷം പിന്നാലേ! ഇന്നതുമാറീ, പാർട്ടി വളർത്താൻ കോടികൾ കോടികൾ പോക്കറ്റിൽ! ആർക്കും വാങ്ങാം എന്തും ചെയ്യാം സ്വന്തം കോടികൾ സിന്ദാബാദ്! പുത്രകളത്രം പത്രം ചാനൽ മിത്രം മാഫിയ സിന്ദാബാദ്! വ്യക്തികൾ തമ്മിൽ പാർട്ടികൾ തമ്മിൽ തല്ലും തെറിയും സിന്ദാബാദ്! പത്രം തമ്മിൽ ചാനലു തമ്മിൽ വെട്ടും കുത്തും സിന്ദാബാദ്! ഇത് രാഷ്ര്ടീയം കേരളമോഡൽ ഇത് താൻ ഭരണം കേരള മോഡൽ ഇത് സംസ്കാരം കേരളമോഡൽ കാണില്ലിതുപോൽ മൂവുലകിൽ! *ഏറെ വാഴ്ത്തപ്പെട്ട ‘കേരള മോഡൽ’ വൻപരാജയമാണിപ്പോൾ എന്ന് ന്യൂയോർക്ക് ...
കേരളമോഡൽ
പണ്ടൊരു വാക്യം മുദ്രാവാക്യം ലക്ഷം ലക്ഷം പിന്നാലേ! ഇന്നതുമാറീ, പാർട്ടിവളർത്താൻ കോടികൾ കോടികൾ പോക്കറ്റിൽ! ആർക്കും വാങ്ങാം എന്തും ചെയ്യാം സ്വന്തം കോടികൾ സിന്ദാബാദ്! പുത്രകളത്രം പത്രം ചാനൽ മിത്രം മാഫിയ സിന്ദാബാദ്! വ്യക്തികൾ തമ്മിൽ പാർട്ടികൾ തമ്മിൽ തല്ലുംതെറിയും സിന്ദാബാദ്! പത്രം തമ്മിൽ ചാനലു തമ്മിൽ വെട്ടും കുത്തും സിന്ദാബാദ്! ഇത് രാഷ്ട്രീയം കേരളമോഡൽ ഇത് താൻ ഭരണം കേരളമോഡൽ ഇത് സംസ്കാരം കേരളമോഡൽ കാണില്ലിതുപോൽ മൂവുലകിൽ! Generated from archived content: po...
ഹൃദയതാളം
മണ്ണിന്റെ മണമുളള മലയാള ഭാഷയെൻ കണ്ണാണ്, കണ്ണിൻ വെളിച്ചമാണ്; വിണ്ണിന്റെ പീയൂഷ ധാരയായ് എന്നമ്മ തന്ന മുലപ്പാൽ മധുരമാണ്. വാടാത്തപൂവിന്റെ തേനാണ് ജീവിത- സ്നേഹസംഗീതത്തിൻ ധാരയാണ്; മലയാളമെൻ മാതൃ- ഭാഷയാണാനന്ദ- പ്പൂനിലാവിന്റെ കുളുർമ്മയാണ്. പാലാണ് തേനാണ് പൂനിലാവാണെന്റെ മലയാളം ജീവന്റെ ജീവനാണ്; അഭിമാനപൂർവ്വമീ മലയാള ഭാഷയെ ഹൃദയത്തിൽ കൊണ്ടുനടന്നിടും ഞാൻ. Generated from archived content: poem1_july25_08.html Author: pi_sankaranarayanan