Home Authors Posts by പി.ഐ ശങ്കരനാരായണൻ

പി.ഐ ശങ്കരനാരായണൻ

Avatar
0 POSTS 0 COMMENTS
‘നവമന’, ഇടപ്പള്ളി, കൊച്ചി-24 Address: Phone: 9388414034, 0484 2338780

താടക

ശ്രീരാമാവതാരത്തിന്റെ മുഖ്യ ലക്ഷ്യം രാവണ നിഗ്രഹമാണ്‌. രാക്ഷസവംശ നായകനാണല്ലോ രാവണൻ. ലോകോപദ്രവകാരികളായി രാവണന്റെ തണലിൽ കഴിയുന്ന അനേകം രാക്ഷസന്മാർ വേറെയുണ്ട്‌. അവരെയും ഓരോന്നായി കൊന്നേ പറ്റൂ. രാക്ഷസ നിഗ്രഹത്തിനു ശ്രീരാമൻ “ഹരിശ്രീ” കുറിക്കുന്നതു താടക എന്ന മഹാരാക്ഷസിയുടെ മാറിൽ ഒരമ്പയച്ചുകൊണ്ടാണ്‌. അങ്ങനെ ‘ഒരക്ഷരാഭ്യാസം’ നൽകുന്നതാകട്ടെ, വിശ്വാമിത്ര മഹർഷിയും! സ്‌ത്രീവധം ശരിയല്ല. കുലഗുരു അങ്ങിനെയാണ്‌ പഠിപ്പിച്ചിട്ടുളളത്‌ -ബ്രഹ്‌മർഷിയായ വസിഷ്‌ഠൻ. പക്ഷെ, രാജർഷിയായ വിശ്വാമിത്രന്റെ മാർഗ്ഗം ഭിന്നമാണ്‌. അദ...

അഹല്യ

ഗൗതമ മഹർഷിയുടെ ഭാര്യയാണ്‌ അഹല്യ. അവൾ ബ്രഹ്‌മാവിന്റെ മകളാണെന്ന്‌ ഒരിടത്തു പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി! സൗന്ദര്യം പലപ്പൊഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രൻ അഹല്യയെ കണ്ടപ്പോൾ അതുണ്ടായി. നദിയിൽനിന്നു വെളളമെടുത്തു പോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങൾ പിന്തുടർന്നു. എത്തിയതു ഗൗതമ മുനിയുടെ ആശ്രമത്തിലാണ്‌. അതിശുഷ്‌ക്ക ശരീരനായ ഈ മുനിയാണോ ഇവളുടെ ഭർത്താവ്‌? ഇന്ദ്രൻ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു....

മന്ഥര

കൈകേയിയുടെ ദാസിമാരിൽ ഒരുവളാണ്‌ മന്ഥര. എങ്കിലും കാര്യമായ ജോലിയൊന്നും ചെയ്യേണ്ടതില്ല. പ്രായം ഏറെയുണ്ട്‌. കൂനിക്കൂനിയാണ്‌ നടപ്പ്‌. മന്ഥരയെന്നാൽ കൈകേയിക്കു ജീവനാണ്‌. വളർത്തമ്മയുടെ സ്ഥാനമാണ്‌ നൽകിയിട്ടുളളത്‌. മന്ഥരയുടെ അഭിപ്രായവും ഉപദേശവും കൈകേയി തളളിക്കളയാറില്ല. യുവരാജാവായി ശ്രീരാമനെ അഭിഷേകം ചെയ്യാനുളള ദശരഥ മഹാരാജാവിന്റെ തീരുമാനം പെട്ടെന്നായിരുന്നു. നാടെങ്ങും അലങ്കരിക്കപ്പെട്ടു കണ്ടപ്പോൾ മന്ഥര അത്ഭുതപ്പെട്ടു. കൗസല്യയും സുമിത്രയുമൊക്കെ ആഹ്ലാദത്തിലാണ്‌. ആ വിവരവുമായി മന്ഥര കൈകേയിയുടെ മുന്നിലെത്...

ത്രിജട

രാവണ രാജധാനിയിലെ ദാസിമാരായ അനേകം രാക്ഷസികളിൽ ഒരുവളാണ്‌ ത്രിജട. അപഹരിച്ചു കൊണ്ടുവന്ന സീതയെ രാവണൻ അശോകവൃക്ഷച്ചുവട്ടിൽ ഇരുത്തി. ചുറ്റുമതിലായി നിർത്തിയതോ? ഒരു കൂട്ടം രാക്ഷസിമാരെ! അതിലൊരുവളായ ത്രിജട മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെട്ടത്‌ അവൾ കണ്ട സ്വപ്‌നത്തിലൂടെയാണ്‌. സീതാദേവിയോടു ത്രിജടയ്‌ക്ക്‌ അകമേ സ്‌നേഹവും ഭക്തിയും ഉണ്ടായിരുന്നു. മറ്റു രാക്ഷസിമാരിൽ നിന്നും വ്യത്യസ്‌തമായ പെരുമാറ്റം അവളിൽ നിന്നു സീതയ്‌ക്കും അനുഭവപ്പെട്ടു. അതിനിടയിലാണ്‌, ഒരു ദിവസം ത്രിജട ഉറക്കത്തിൽ ഞെട്ടിത്തെറിച്ചുപോയത്‌. ഭീതി...

കൈകേയി

ദശരഥന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമത്തെ ആളാണ്‌ കൈകേയി. അതിസുന്ദരിയും തന്റേടക്കാരിയുമായ കൈകേയിയോടായിരുന്നു മഹാരാജാവിനു ഏറെ ഇഷ്ടം. ആദ്യഭാര്യയായ കൗസല്യയിൽ മക്കളില്ലാതെ വന്നപ്പോഴാണ്‌ ദശരഥന്റെ രണ്ടാം വിവാഹം. അയോദ്ധ്യയിൽ നിന്ന്‌ ഏഴു ദിവസത്തെ യാത്രയ്‌ക്കപ്പുറമുള്ള കേകയ രാജ്യത്ത്‌ എത്തിയ അദ്ദേഹം അവിടുത്തെ രാജകുമാരിയായ കൈകേയിയെ കണ്ടു മോഹിക്കുകയായിരുന്നു. കൈകേയിയുടെ സഹോദരൻ യുധാജിത്ത്‌ ദശരഥന്റെ ആഗ്രഹത്തെ ആദ്യം എതിർത്തു. അവളിലുണ്ടാകുന്ന പുത്രനെ രാജാവാക്കിക്കൊള്ളാമെന്ന ഉറപ്പിന്മേലായിരുന്നു വിവാഹം. അതുകൊണ്ടു...

സുമിത്ര

കോസലപതിയും കൗസല്യാപതിയുമായ ദശരഥ മഹാരാജാവിന്‌ ഏറെക്കാലം പുത്രഭാഗ്യം ലഭിച്ചില്ല. അപ്പോഴാണ്‌ അദ്ദേഹം കാശിരാജകുമാരിയായ സുമിത്രയെ വിവാഹം കഴിക്കുന്നത്‌. സുമിത്ര ഒരു വൈശ്യപ്രഭുവിന്റെ മകളാണെന്നും മകളെ അദ്ദേഹം രാജാവിന്നു സമ്മാനിച്ചതാണെന്നും കഥയുണ്ട്‌. സുമിത്രയിലും കുട്ടികളില്ലാതെവന്നപ്പോൾ ദശരഥൻ കേകയ രാജകുമാരിയായ കൈകേയിയെ വിവാഹം ചെയ്‌തു. അതിസുന്ദരിയും തന്റേടിയുമായ കൈകേയിയുടെ കൈകളിലായി പിന്നെ ദശരഥൻ. സുമിത്ര അങ്ങനെ പലതുകൊണ്ടും മൂന്നാംസ്ഥാനക്കാരി ആവുകയായിരുന്നു. എങ്കിലെന്ത്‌? അവഗണിക്കപ്പെട്ടവൾക്കാണ്‌ ഒ...

സ്വയംപ്രഭ

സീതാന്വേഷണത്തിനു ദക്ഷിണദിക്കിലേക്കു തിരിച്ച വാനരസംഘത്തിലെ നായകന്മാർ അംഗദനും ഹനുമാനും ജാംബവാനുമായിരുന്നു. കാടും മേടും താണ്ടി അവർ വിന്ധ്യാചലത്തിലെ വിശാലമായ ഒരു മൈതാനത്തിൽ എത്തി. വിശപ്പും ദാഹവും നന്നേയുണ്ട്‌. ഒരടിപോലും മുന്നോട്ട്‌ ഇനി നടക്കാൻ വയ്യാത്ത അവസ്‌ഥ. കുറച്ചപ്പുറത്തുനിന്നു പക്ഷികൾ കൂട്ടത്തോടെ പറന്നുയരുന്നതു വാനരന്മാർ കണ്ടു. ആ പക്ഷികളുടെ ചിറകുകളിൽ നിന്നും ജലകണങ്ങൾ താഴേയ്‌ക്കു വീണിരുന്നു. അതിനാൽ പക്ഷികൾ പറന്നുയരുന്നിടത്തു നദിയോ തടാകമോ ഉണ്ടാകുമെന്ന ഉറപ്പോടെ വാനരന്മാർ അങ്ങോട്ടു നടപ്പായി....

സുരസ

കശ്യപ പ്രജാപതിയുടെ പത്തു പുത്രിമാരിൽ ഒരുവളാണ്‌ സുരസ. നാഗങ്ങളുടെ മാതാവായ അവൾ ഒരിക്കൽ വാനരവീരനായ ഹനുമാന്റെയും അമ്മയെന്ന പദവിക്ക്‌ അർഹയായി. രസകരമാണ്‌ ആ കഥ. മഹാസമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു പറക്കുന്ന ഹനുമാന്റെ കഴിവ്‌ എത്രത്തോളമുണ്ടെന്നു പരിശോധിക്കാൻ ദേവകൾക്കു തോന്നി. രാക്ഷസ ചക്രവർത്തിയായ രാവണന്റെ കോട്ടയിലേയ്‌ക്കാണല്ലോ യാത്ര. പ്രതിബന്ധങ്ങൾപലതും കാണും. അവ തരണം ചെയ്യാൻ ശരീരശക്തി മാത്രം മതിയാവില്ല. സമയോചിതമായി പ്രവർത്തിക്കാനുള്ള ബുദ്ധിവൈഭവം വേണം. ഹനുമാന്‌ അതുണ്ടോ എന്നറിയാൻ ദേവകൾ നിശ്‌ചയിച്ചു...

സിംഹിക

തന്നെ ആരാണു താഴെനിന്നു പിടിച്ചുനിർത്തുന്നത്‌? ലങ്കയിലേക്കു പറക്കുകയായിരുന്ന ഹനുമാൻ അത്ഭുതപ്പെട്ടു. താഴെ അലയടിക്കുന്ന നീലസമുദ്രം പറഞ്ഞു. “ഞാനല്ല!” ചുറ്റിലുമുള്ള അനന്തമായ നീലകാശവും പറഞ്ഞുഃ “ഞാനല്ല!” പിന്നെ ആരാണ്‌? ആരെയും കാണുന്നില്ലല്ലോ. മുന്നോട്ടു നീങ്ങാൻ തീരെ സാധിക്കുന്നുമില്ല! ഹനുമാൻ വീണ്ടും താഴേയ്‌ക്കു സൂക്ഷിച്ചു നോക്കി. ഒരു കറുത്ത സത്വം തന്റെ നിഴലിനെ കയറി പിടിച്ചിരിക്കയാണ്‌. ഒരു പൊട്ടിച്ചിരിയും ഉടനെ കേട്ടു. “ഹേ, കുരങ്ങാ! സിംഹിക എന്ന രാക്ഷസിയാണു ഞാൻ. ഏതു നിഴലിനേയും പിടിച്ചു നിർത്ത...

ശബരി

ഒരു കാട്ടാളസ്‌ത്രീയായിരുന്നു ശബരി. ശാപംമൂലമാണ്‌ അവൾ കാട്ടാളസ്‌ത്രീ ആയത്‌. പണ്ടു ഗന്ധർവ്വസ്‌ത്രീയായിരുന്നു. ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന്റെ ഏക മകൾ മാലിനി. മാലിനിയെ വിവാഹം കഴിച്ചത്‌ വീതിഹോത്രൻ എന്ന ബ്രഹ്‌മജ്ഞാനിയാണ്‌. എങ്കിലും മാലിനിക്ക്‌ ഒരു കിരാതനോടു രഹസ്യമായ അഭിനിവേശം തോന്നി. അതു മനസ്സിലാക്കിയ ഭാർത്താവ്‌ അവളെ ശപിച്ചു. “കാട്ടാളനെ പ്രണയിച്ച നീ ഒരു കാട്ടാളസ്‌ത്രീയായി ദീർഘകാലം കാട്ടിൽ കഴിയാൻ ഇടയാകട്ടെ.” മാലിനി ഉടനെ ക്ഷമ ചോദിച്ചു. ശാപമോചനം യാചിച്ചു. അപ്പോൾ വീതിഹോത്രൻ പറഞ്ഞു. “നിനക്കു മ...

തീർച്ചയായും വായിക്കുക