Home Authors Posts by പി.ഐ ശങ്കരനാരായണൻ

പി.ഐ ശങ്കരനാരായണൻ

0 POSTS 0 COMMENTS
‘നവമന’, ഇടപ്പള്ളി, കൊച്ചി-24 Address: Phone: 9388414034, 0484 2338780

സീത

രാമായണകഥയിലെ നായികയാണ്‌ സീത. ലോകത്തിലെ സ്‌ത്രീരത്‌നങ്ങളിൽ പ്രഥമസ്ഥാനം തന്നെ സീതയ്‌ക്കുണ്ട്‌. രാമനു തുല്യമോ അതിലധികമോ തിളങ്ങിനിൽക്കുന്നു സീത എന്നതിനാൽ കാവ്യത്തിന്റെ പേർ സീതായണമെന്നു മാറ്റിയാലും കുഴപ്പമില്ല എന്നാണ്‌ ചിലരുടെ പക്ഷം. രാമന്റെ ജനനത്തെപ്പറ്റി ഒരു കഥയേയുളളൂ- പായസക്കഥ! എന്നാൽ സീതയുടെ ജന്മത്തെ സംബന്ധിക്കുന്ന അനേകം കഥകളുണ്ട്‌. രാവണന്റെയും മണ്ഡോദരിയുടെയും ആദ്യ സന്താനം പെൺകുഞ്ഞായിരുന്നു. ലങ്കയ്‌ക്ക്‌ അവൾ നാശം ചെയ്യുമെന്ന പ്രവചനത്തെ മാനിച്ച്‌ ആ കുഞ്ഞിനെ പെട്ടിയിലാക്കി ഭാരതത്തിൽ ഉപേക്ഷിച്...

നന്നായോ

നാടുനന്നാക്കുവാന്‍ ഞാനിറങ്ങിനേരവും ശക്തിയും പാഴിലാക്കിനന്നായതില്ലയീ നാടും തെല്ലുംനന്നായിതില്ലയീ ഞാനുമയ്യോ..! Generated from archived content: poem3_sep6_13.html Author: pi_sankaranarayanan

ബന്തിന്ത്യ

എന്തിനും ബന്ത് വന്നാലീ-ഇന്ത്യ ഹാ! ബന്ത്യയായിടുംബന്ത്യ പോയി വന്ധ്യയായ് മാറാ-തിന്ത്യയെ വന്ദ്യയാക്കുവാന്‍സന്തതം പണിചെയ്യേണം'നാം തന്നെ ഇന്ത്യ' ഓര്‍ക്കണം. Generated from archived content: poem1_july22_13.html Author: pi_sankaranarayanan

മലയാളമേ, എന്റെ അഭിമാനമേ! (കഥാപ്രസംഗം)

പ്രിയമുള്ളവരേ, കേരളത്തിന്റെ ഓമനകളേ, ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്‌, മഹത്തായ ഒരു കവിതയിലേയ്‌ക്ക്‌ - മഹാകവി വള്ളത്തോളിന്റെ ഹൃദയത്തിലേയ്‌ക്ക്‌. കേരളത്തനിമയുടെയും ഭാരതീയ സംസ്‌കാരത്തിന്റെയും വിശ്വമാനവികതയുടേയും ഉജ്ജ്വല വക്താവായിരുന്നു നമ്മുടെ മഹാകവി. സ്വാതന്ത്ര്യലബ്ധിക്കു ഏറെ മുമ്പ്‌ അദ്ദേഹം ഇങ്ങനെ പാടുകയുണ്ടായി. ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളിൽ. എന്റെ നാടു കേരളമാണ്‌ എന്നു പറയുമ്പോൾ ഞരമ്പുകളിൽ ചോര തിളച്ചിരുന്നു, അന്ന്‌. എന്റെ ജന...

നഗരാന്തം

ഗ്രാമത്തിൽ നിന്നു നഗരത്തിലെത്തി ഞാൻ; സുന്ദരം! സുഖകരം! എന്നു കരുതവേ, നരകാഗ്നിയിൽ വന്നു ചുഴലുന്നു! ജീവിതം എരിയുന്നു, പൊളളുന്നു, കരിയുന്നു മാനസം! ഗഗനമേ, വാനമേ ചിറകുകൾ നൽകണേ; എന്നെയെൻ ഗ്രാമ- ക്കുളിരിലെത്തിക്കണേ! Generated from archived content: poem19_mar9.html Author: pi_sankaranarayanan

നിത്യസത്യം

ഭരണം കിട്ടിയ പാർട്ടികളുടനേ കൈകൾ കടത്തും ഖജനാവിൽ. നാവു മറക്കും സത്യം, പ്രജയുടെ നോവിൽ രമിക്കും നിത്യം! Generated from archived content: aug_poem8.html Author: pi_sankaranarayanan

മരണപാഠം

വിശന്നവൻ നന്നായി ഭക്ഷിക്കുന്നു. ദുഃഖമറിഞ്ഞവൻ നന്നായി സുഖം നുണയുന്നു. മരണത്തെ മനസ്സിലാക്കിയവൻ നല്ല ജീവിതം നയിക്കുന്നു. Generated from archived content: poem2_sep25_09.html Author: pi_sankaranarayanan

ശൂർപ്പണഖ

രാവണസഹോദരിയാണു ശൂർപ്പണഖ. ശൂർപ്പം എന്നാൽ മുറം എന്നാണർത്ഥം. ശൂർപ്പംപോലെ നഖമുള്ളവൾ ശൂർപ്പണഖ. രൂപം കൊണ്ടും സ്വഭാവം കൊണ്ടും രാവണസഹോദരി എന്നു പറയാൻ യോഗ്യയായ മഹാരാക്ഷസി! ശൂർപ്പണഖ ചെറുപ്പത്തിലെ ശാഠ്യക്കാരിയായിരുന്നു. അവളുടെ കോപത്തിനുമുന്നിൽ രാവണൻ പോലും പലപ്പോഴും പതറിപ്പോയിട്ടുണ്ട്‌. സഹോദരിയെ അത്രയ്‌ക്കിഷ്‌ടമാണയാൾക്ക്‌. അവളുടെ വിവാഹവും നേരത്തേ നടത്തിക്കൊടുത്തു. ഭർത്താവായതു വിദ്യുജ്ജിഹ്വൻ എന്ന രാക്ഷസൻ. ഒരു ജൈത്രയാത്രയ്‌ക്കിടയിൽ രാവണൻ കാലകേയന്മാരുമായി ഏറ്റുമുട്ടി അവരെ മുഴുവൻ കാലപുരിക്കയച്ചു. വിദ്...

സീത

രാമായണകഥയിലെ നായികയാണ്‌ സീത. ലോകത്തിലെ സ്‌ത്രീരത്‌നങ്ങളിൽ പ്രഥമസ്ഥാനം തന്നെ സീതയ്‌ക്കുണ്ട്‌. രാമനു തുല്യമോ അതിലധികമോ തിളങ്ങിനിൽക്കുന്നു സീത എന്നതിനാൽ കാവ്യത്തിന്റെ പേർ സീതായണമെന്നു മാറ്റിയാലും കുഴപ്പമില്ല എന്നാണ്‌ ചിലരുടെ പക്ഷം. രാമന്റെ ജനനത്തെപ്പറ്റി ഒരു കഥയേയുളളൂ- പായസക്കഥ! എന്നാൽ സീതയുടെ ജന്മത്തെ സംബന്ധിക്കുന്ന അനേകം കഥകളുണ്ട്‌. രാവണന്റെയും മണ്ഡോദരിയുടെയും ആദ്യ സന്താനം പെൺകുഞ്ഞായിരുന്നു. ലങ്കയ്‌ക്ക്‌ അവൾ നാശം ചെയ്യുമെന്ന പ്രവചനത്തെ മാനിച്ച്‌ ആ കുഞ്ഞിനെ പെട്ടിയിലാക്കി ഭാരതത്തിൽ ഉപേക്ഷിച്...

മണ്ഡോദരി

അസുരന്മാരുടെ രാജാവായ മയന്റെ മകളാണ്‌ മണ്ഡോദരി. മകൾ എന്നു ശരിക്കും പറയുക വയ്യ; വളർത്തു മകളാണ്‌. ഒരു പൊട്ടക്കിണറ്റിൽനിന്നാണ്‌, അതിനടുത്തു തപസ്സുചെയ്യുകയായിരുന്ന മയൻ-ഹേമ ദമ്പതിമാർക്ക്‌ അവളെ ലഭിച്ചത്‌. ശില്‌പകലയിൽ അതുല്യനാണ്‌ മയൻ. ദേവൻമാർക്കും അസുരൻമാർക്കും ഒരുപോലെ പ്രിയങ്കരൻ. ദേവലോകത്തുവെച്ചു കണ്ട ഹേമ എന്ന അപ്‌സരസ്‌ത്രീയിൽ മയൻ പ്രേമവിവശനായിത്തീർന്നു. ദേവൻമാർ അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്‌തു. മയൻ-ഹേമ ദമ്പതികൾക്കു രണ്ടു പുത്രന്മാരുണ്ടായി. എങ്കിലും ഒരു പെൺകുഞ്ഞിനുവേണ്ടി അവർ ആഗ്രഹിച്ചു. ആ...

തീർച്ചയായും വായിക്കുക