Home Authors Posts by പി.ജി. സുബ്രഹ്‌മണ്യൻ

പി.ജി. സുബ്രഹ്‌മണ്യൻ

0 POSTS 0 COMMENTS

വൃത്തം

ദൂരെയാരെ കാത്തിരിപ്പൂ കാതരാളെ... ഏകയായ്‌ കാതോരം ചൊല്ലുന്ന കവിതയിലലിയുന്ന- താരെന്നും സാരവും ചൊല്ലീടുമോ ആരാമം പൂക്കുമ്പോളാദ്യം വിടർന്ന പൂവിൽ ആളികളും കിളികളും പൊതിഞ്ഞിടുമ്പോൾ കായാമ്പൂവർണ്ണമാം നിന്നുടൽ തഴുകുവാൻ മായാവിയായി ഞാൻ വന്നിടട്ടെ നാണമെന്തെന്നറിയാത്ത നാട്ടിൻപുറക്കാരി നാകീയസുന്ദരി നീയാണോ... നാൽവരാം സ്വർലോകസുന്ദരിമാർ പോലും നാണിച്ചു നിൻമുന്നിൽ മുഖം കുനിക്കും. ചിത്രാശിലാപാളി വെറുതെ തലോടവേ ചിത്രമായ്‌ നിന്നെ ഞാൻ പുൽകിടുന്നു മിത്രമഹാമുനിതൻ തപസ്സിനെ ഹനിച്ചപ്പോൾ ഛത്രകുമാരി പോൽ നീ തിളങ്ങി കവിതയിൽ ന...

‘ഇനി ഞാൻ വണങ്ങട്ടെ’

എന്നെ പഠിപ്പിച്ചു; ഗുരുക്കൻമാർ നന്മകൾ മാത്രം ചെയ്യാൻ തിന്മകൾ തിരസ്‌കരിക്കാൻ പിന്നെ മഹാഗുരുശ്രീനാരായണനെയുൾക്കൊണ്ട്‌-സ്വയം നന്മകളറിഞ്ഞു വർത്തിക്കാനും പഠിച്ചു ഞാനും പണ്ടു നമ്മുടെ പൂർവ്വികരുടെ മനസ്സിലാരോ വിരിച്ച ജാതിചിന്തതൻ വിത്തുമുളച്ചു തഴച്ചിന്നു നിൽക്കുന്നു വിഗ്രഹഭഞ്ഞ്‌ജനം കൊണ്ടച്ചിന്ത തകർക്കാനെന്തെളുപ്പം കഴിയില്ല എങ്കിൽ നിരുപദ്രവ വിഗ്രഹങ്ങളെ വെറുതെവിടരുതോ മനുഷ്യചില്ലയിലപാര വിടവുകളേൽപ്പിച്ചു മരിച്ചു പോയെത്രയോ ആദർശ ധീരരാം വേദാന്തചിന്തകരും എഴുത്തുകാരും ദൈവങ്ങളും തത്വജ്ഞാനികളും നമുക്ക്‌ നന്മകൾ ചെയ്‌...

മനുഷ്യദൈവം

സ്‌നേഹിച്ചിടുമ്പോളറിയുന്നു ഗുരുദേവാ സ്‌നേഹത്തിൻ വിലയും-ഈ ജീവിതമൂല്യവും മണ്ണായ്‌ മറഞ്ഞെങ്കിലും ഈ മണ്ണിലോരോ തരികളിലും മനുഷ്യന്റെ സിരകളിൽ ഹൃദയത്തിലും ദീപമായ്‌ തെളിയുന്നു അങ്ങുതൻ അദ്വൈത അനശ്വരമന്ത്രം. ‘അവനവനാത്മസുഖത്തിന്നാചരിക്ക യപരന്നാത്മസുഖത്തിന്നായ്‌ വരേണം’ മുപ്പത്തിമുക്കോടി ദൈവങ്ങൾ ഉണ്ടത്രെ. ഒരു ദൈവത്തെപ്പോലും ഞങ്ങൾ കണ്ടതില്ല. അമ്പലശ്രീകോവിലിൽ വാഴുവാനർഹൻ നീ പിന്നെന്തേ അമ്പലമുറ്റത്തെക്കാവൽക്കാരനായ്‌ മാറി നിൽക്കുന്നു. അങ്ങുതൻ ജീവിതകഥയിൽ മായാജാലമില്ല-നാറുന്ന കഥയില്ല മരിച്ചിട്ടുയിർത്തെഴുന്നേറ്റില...

താരാട്ട്‌

പൈതലേ പാരിതിൻ ചാരുശീലേ നീയെൻ കൈകളിൽ വന്നു ചേർന്ന പാൽ തിങ്കളോ? പൊൻവിളക്കോ താമര തോൽക്കുമുടൽ ചേർത്തുവെക്കാൻ വെൺചാമരം വീശിടുന്നെൻ ഹൃദയം ഓമലേ സുസ്‌മിതം ഏഴുനിറങ്ങളും സമം ചേർത്തു ദൈവം തീർത്തതാണോ കുഞ്ഞേ നീയെന്റെ ജീവൻ കണ്ണും കരളുമായ്‌ തീർന്നുവല്ലോ ആമോദമോടെന്റെ ഹൃദയം-വാനിൽ പൊങ്ങിപ്പറക്കുന്നൊരു പക്ഷിപോലെ താനേ നിന്നും പിന്നെയും പറക്കും പോലെ ജീവിതവാടിയിൽ ദാമ്പത്യ വല്ലിയിൽ പൂത്തുനിന്ന ഏക പുഷ്‌പമല്ലേ നീ പൂക്കൾ തൻ രാജപുഷ്‌പമല്ലേ സൗഗന്ധികം പോലും നിന്നെ നമിക്കും സൗരഭ്യസായൂജ്യസൂനമേ താതന്റെ കൈയിലെ സൂര്യകാന്തിപ്പൂവാ...

മത്സരമെന്തിനു മർത്യാ

അഷ്ടമുടിക്കായലിൽ അലഞ്ഞൊറിയുമൊരു അരുമയാം ആതിരക്കാറ്റേ-ആരും അറിയാതെ പുകയുന്ന ആത്മാവിൻ ഗദ്‌ഗദം അകലെ നീയെന്നിട്ടും അറിഞ്ഞുവെന്നോ... നിലാവിൽ നിഴലെന്നപോലെ-നിൻ നിശ്ശബ്ദതയിനിമേൽ വെടിയുകില്ലേ മഴത്തുള്ളിയേറെ പേറുന്ന കാർമുകിൽ മഴയായ്‌ പെയ്യുമെന്നറിയുകില്ലേ മനമെന്ന പ്രതിഭാസം അളക്കുവാനിതുവരെ മനുഷ്യകുലത്തിനിതുവരെ കഴിഞ്ഞതില്ല വെട്ടിപ്പിടിച്ചും പടമുന്നേറിടുമ്പോഴും വെട്ടേറ്റു വീഴുന്നു സ്വാർത്ഥമതികൾ സമയം-സെക്കന്റും മിനിറ്റും...മണിക്കൂറും സമമായ്‌ കാണിക്കും ഘടികാരമെന്നപോൽ സമന്മാർ നമ്മളീ ജീവിതഘടികാരത്തിൽ സഞ്ജനമായെന്...

ഹൃദയം ഒരു ക്യാൻവാസ്‌

ഹൃദയത്തിൻ ക്യാൻവാസിലെഴുതീ ഞാനെൻ ഹൃദയേശ്വരിതൻ ഛായാപടം കാർകൂന്തൽ വരച്ചു പുരികങ്ങൾ വരച്ചു കരിമഷി ചാലിച്ചു മിഴികൾ വരച്ചു നീണ്ടുവിടർന്നുളള മിഴികളാൽ അവളെന്നെ ഒളിയമ്പെയ്‌തു ഉണർത്തീ അരുണനിറം കൊണ്ടു അധരങ്ങൾ തീർക്കവെ അധരാമൃതമവൾ വിളമ്പീ മുഖശോഭയറിയുവാൻ വരകഴിഞ്ഞകന്നപ്പോൾ തലയാട്ടി അവളെന്നെ വിളിച്ചു കഴുത്തിനോടുടൽ ചേർത്തു കരങ്ങളും തീർത്തപ്പോൾ കരങ്ങളാൽ അവളെന്നെ പുണർന്നു മാറുവരച്ചിട്ടു ക്യാൻവാസു നിവർത്തുമ്പോൾ നാണിച്ചു കരങ്ങളാൽ മുഖം മറച്ചു അരക്കെട്ടിലരഞ്ഞാണം വരച്ചപ്പോൾ അതുനോക്കിയവളെന്നെ കളിയാക്കി കാൽകളും പാദങ്ങളും...

സ്വപ്‌നാംഗന

അരയന്നത്തോണിയിൽ അണിയത്തിരിക്കുന്ന അഴകുളളദേവതയാര്‌ അമരാവതിയിലെ രാജകുമാരിയോ അഴകുളള ദേവസലീനയോ പുഞ്ചിരിപ്പൂകൊണ്ടു പുളകം വിരിയിക്കും അഞ്ചിതഗാത്രിയാമിവളാര്‌ വഞ്ചിനാടിന്റെ പ്രിയപുത്രിയോ തുഞ്ചന്റെ പാട്ടിലെ കിളിപ്പെണ്ണോ കണ്ണുകൊണ്ടമ്പെയ്യും കാതരയാമിവൾ കണ്ണകിയോ മുനികന്യകയോ വിണ്ണിലെ രാജനർത്തകിരംഭയോ മണ്ണിന്റെ പ്രിയപുത്രിസീതാദേവിയോ താരകകൺമിഴിയമ്പെയ്‌തുനീയെന്റെ താപസമാനസമിളക്കീ താമരപ്പൂവുടൽ തഴുകാൻ നിന്നരികെ താരാട്ടുകാറ്റായ്‌ ഞാൻ വന്നോട്ടെ. Generated from archived content: poem...

പതനം

സദയം പ്രാർത്ഥിക്കുന്നു ഞാൻ സൽദിന ഉദയം കാണാൻ കൺകുളിർക്കാൻ വദനം ചോക്കുന്ന പാലാഴിമഥനത്തിൽ പാശമാംപാമ്പിന്റെ രോദനം കേൾക്കുന്നു നാളെയിൽ കദനത്തിൽ കുന്നോളം വേണ്ട വിഷം ലോകരെ മുഴുവൻ കൊന്നൊടുക്കാനിത്തിരി മാത്രം മതി. തന്നോളം തന്നെയുളളവരെയല്ലൊ എന്നേക്കുംതീർക്കുന്നു എന്നോളമാരും വലുതാകേണ്ടന്ന ദുഷ്‌ചിന്തയാൽ തനയാതനർ പിറന്നുവളർന്നതിൻ പിന്നവൻ തന്നോടുതന്നെ പോരിന്നുവന്നപ്പോൾ തനിയെ വിടുവാൻ കേഴാതെതനയനില്ലാതവൻ ഭീഷ്‌മർ തനയാതൊരുമാർഗ്ഗം വരിച്ചില്ലെതനിയെഅമ്പേറ്റുമരിച്ചില്ലെ നന്മക്കുവേണ്ടി പൊരുതിമരിക്കുന്നു ഒരുവർ തിൻമയെ വ...

മനക്കണ്ണ്‌

കരളിൽ ദുഃഖം നിറയുന്ന നേരം കണ്ണീർ പൊഴിക്കും കണ്ണിൻ വിലയെന്ത്‌ പദമുന്നിനടക്കാൻ പാതതെളിക്കും പരിശുദ്ധനയനത്തിൻ വിലയെന്ത്‌ കണ്ണിനാൽ മനസ്സിനാൽ കാണുന്ന ദേവാ കണ്ണാ നീയെൻമനസ്സിൻ കണ്ണല്ലേ പരിദേവനവുമായണയുന്നു തവ മുന്നിൽ പരിത്യജിക്കരുതേമായമനക്കണ്ണാ കണ്ണീരുപോലും അകന്നേരം സന്തോഷം കണ്ണാകാർവർണ്ണാ നിൻ സാമീപ്യമേകിടും പരിമാണതോതില്ലതിൻ സ്‌നേഹം അളന്നീടാൻ പരിവാദിനീമീട്ടി വിളിച്ചീടുന്നേൻ കരഞ്ഞു കരഞ്ഞുകരൾ ഉരുകുന്ന നേരം കണ്ണാനിൻഗാഥപാടുന്നു ഞാൻ പരിവാൻ ഞാൻ നേദിക്കും പരമാന്തം സേവിച്ചു പതിതരക്ഷക്കായെന്ന പരിപാലിച്ചീടു... ...

തെന്നലേ

എന്നെ വിളിക്കേണ്ട തെന്നലേനിന്നോടു കിന്നാരം ചൊല്ലുവാനില്ലപൊന്നേ മിന്നാരം ചേലയും പൊന്നും തരുകിലും പുന്നാരപ്പാട്ടൊന്നുമൂളുകിലും നിന്നെ ഞാനുള്ളിൽ കൊള്ളുന്നു ശ്വാസമായ്‌ പിന്നെ നീയെങ്ങനെ അന്യയാകും തന്നെത്താൻ തന്നെയറിയുകിൽ സൽക്കർമ്മം ചെന്നേറും സൽകലാമണ്ഡലത്തിൽ മിന്നുന്നു മിന്നുന്നു താരകതരികൾ വിണ്ണിൽ പൊന്നിൻ പുതപ്പിന്റെ രസക്കൂട്ടുകൾ എന്നെ വിളിച്ചിടൂമടിയേണ്ടമന്നിതിൽ എന്നും തിളങ്ങുന്ന താരമാകാം. Generated from archived content: poem1_jan24_09.html Author: pg_subrahmanyan

തീർച്ചയായും വായിക്കുക