Home Authors Posts by പി.ജി. സദാനന്ദൻ

പി.ജി. സദാനന്ദൻ

0 POSTS 0 COMMENTS

ഫൗ… ഫൗ…

നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഞാൻ ഉറങ്ങുകയും നിങ്ങൾ ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയും ചെയ്യും. അതുകൊണ്ടെന്നെ പട്ടിയെന്നു വിളിക്കല്ലേ! ശ്വാനൻ എന്നായിക്കോട്ടെ! കേൾക്കാനൊരു ശേലുണ്ടല്ലോ...!! സാഹിത്യകാരൻ, കവി, കലാകാരൻ എന്നൊന്നും വിളിക്കല്ലേ! ഫൗ... ഫൗ... Generated from archived content: story2_mar31_07.html Author: pg_sadanandan

കാഫ്‌കയും പെണ്ണെഴുത്തും

ഒന്ന്‌ ഒരിക്കൽ ഒരു സ്‌നേഹിതൻ കാഫ്‌കയോടു ചോദിച്ചുഃ “നിങ്ങൾ കാസ്‌പർ ഹൗസിനെപ്പോലെ ഏകാകിയാണോ?” ചിരിച്ചുകൊണ്ട്‌ കാഫ്‌ക മറുപടി പറഞ്ഞുഃ “അതിനെക്കാൾ മോശമാണ്‌ എന്റെ സ്ഥിതി. ഞാൻ ഫ്രാൻസ്‌ കാഫ്‌കയെപ്പോലെ ഏകാകിയാണ്‌. രണ്ട്‌ പെണ്ണെഴുത്ത്‌, സ്‌ത്രീ പക്ഷപാതരചന ഇതൊക്കെ എന്നു തുടങ്ങി? ഭിന്നിപ്പിച്ച്‌ ഭരിക്കുകയെന്ന ബ്രിട്ടീഷ്‌ തന്ത്രത്തിന്റെ പുതിയൊരാവിഷ്‌കാരമല്ലേ ഇത്‌! തന്ത്രത്തിന്‌ ഇരയാകുന്നവർ അറിയാതെ തുളളുന്നതുപോലെ ചിലരൊക്കെ ഉറഞ്ഞുതുളളുന്നു. സാഹിത്യരചനകളെ വർഗ്ഗബന്ധപശ്ചാത്തലത്തിൽ പരിശോധിക്കുകയും വിലയിരുത്...

ജാരൻ

പതുക്കെ വളരെപ്പതുക്കെ പാദങ്ങൾ പതുക്കെപ്പതുക്കെവച്ച്‌ മാർജാരതന്ത്രം പ്രയോഗിച്ച്‌ വിളിക്കാതെയെത്തുന്നു കള്ളൻ പണം വേണ്ട, പൊന്നുവേണ്ട നൽകുവാൻ ജീവനും പേനയും മാത്രം സന്തുഷ്ടനായ്‌ ജാരൻ- പടിയിറങ്ങി Generated from archived content: poem4_novem5_07.html Author: pg_sadanandan

സാഹിത്യതമ്പ്രാക്കൾ

പഴയ കഥയാണ്‌; ഭിക്ഷയില്ലായെന്ന്‌ പറഞ്ഞ്‌ അനന്തരവന്മാർ മടക്കിയയച്ച ഒരുവനെ തറവാടിന്റെ മുന്നിൽവച്ച്‌ കാണുന്നു. ഭിക്ഷകിട്ടാതെ മടങ്ങിപ്പോകുന്നവനോട്‌ വൈകിയെത്തിയ കാരണവർ കാര്യം തിരക്കുന്നു. ഭിക്ഷകിട്ടിയില്ലെന്ന്‌ മറുപടി. രോഷംകൊണ്ട കാരണവർ അയാളെ മടക്കിവിളിച്ച്‌ ചാരുകസേരയിൽ ഇരിക്കുന്നു. പിന്നെ ഇങ്ങനെ ഉവാചഃ“ഇവിടെ ഭിക്ഷയില്ലായെന്ന്‌ പറയുവാൻ അവന്മാർ ആരാ? അതു ഞാൻ പറയണം. അതുകൊണ്ട്‌ നോം പറയുന്നു ഭിക്ഷയില്ലായെന്ന്‌.” കാരണവർ പിന്നെ താംബൂലചർവ്വണത്തിലേക്ക്‌. ഭിക്ഷക്കാരൻ മടങ്ങുന്നത്‌ ഇന്റർകട്ട്‌. വെറുതെ ആലോചിച്ചുപ...

തീർച്ചയായും വായിക്കുക