Home Authors Posts by പെരുമ്പടവം ശ്രീധരൻ

പെരുമ്പടവം ശ്രീധരൻ

3 POSTS 0 COMMENTS

പുഴയും ഒഴുക്കും അയാളും

  ജീവിതംനീളെ യാത്രചെയ്‌ത്‌ ഒടുവിൽ അയാൾ ഒരു പുഴവക്കത്തെത്തി. പുഴക്കരയിലെ പഴയ വാടകവീട്ടിൽ അയാൾക്ക്‌ കൂട്ടിനു വേറെ ആരുമുണ്ടായിരുന്നില്ല. അയാൾ ഏകാകിയായ ഒരാളായിരുന്നു. ഉപേക്ഷിച്ചു പോന്ന വീടും ബന്ധങ്ങളും സൗഹൃദങ്ങളും അയാൾക്കൊരു മുജ്ജന്മസ്‌മൃതിയായിരുന്നു. എന്തിനാണ്‌ അങ്ങനെ എല്ലാം ഉപേക്ഷിച്ച്‌ ഇറങ്ങിപ്പോന്നതെന്ന്‌ അയാൾക്കറിയില്ല. ഏതോ ഒരശാന്തി അയാളുടെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു. എവിടെയൊക്കെ അലഞ്ഞുതിരിഞ്ഞെന്ന്‌ ഇപ്പോൾ അയാളോർക്കുന്നില്ല. ഒന്നും ഓർമ്മയിൽ സൂക്ഷിക്കരുതെന്നും ഉണ്ടായിരുന്നു അയാൾ...

കത്തിക്കാൻ വേണ്ടി വീട്‌ പണിയുന്ന ഒരാൾ

ഈ കഥയിലെ പ്രധാന കഥാപാത്രം ഒരു മുക്രിയാണ്‌. കഥാപാത്രത്തിന്‌ പേര്‌ കൂടിയേ തീരൂ എങ്കിൽ നമുക്ക്‌ ഈ കഥാപാത്രത്തെ സുലൈമാൻ എന്നു വിളിക്കാം. ഏതു പേരുമാകാം. പക്ഷെ, ആൾ മുക്രിയായിരിക്കണമെന്ന്‌ നിർബന്ധമുണ്ട്‌. അപ്പോൾ സുലൈമാൻ മുക്രി! അദ്ദേഹം എന്താണ്‌ ചെയ്തത്‌? ഭാര്യയോടുള്ള അരിശംമൂത്ത്‌ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടിനു തീവെച്ചു. ഭാര്യയും മക്കളും കിടന്നു നിലവിളിച്ചപ്പോൾ അയൽക്കാരും നാട്ടുകാരും ഓടിക്കൂടി. അപ്പോൾ മുക്രിയുടെ വീട്‌ നിന്ന്‌ കത്തുന്നു! ഈ മുക്രിക്കെന്താണ്‌ സംഭവിച്ചതെന്ന്‌ അയൽക്കാരും നാട്ടുകാരും അൽഭു...

എഴുത്തുകാർക്കിടയിലും അസൂയക്കാരേറെ

ചെറുപ്പത്തിൽ ഞാനേറ്റവുമധികം ആഗ്രഹിച്ചത്‌ ഒരു ട്രൗസർ ധരിക്കണമെന്നായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ മറ്റുകുട്ടികൾ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഞാൻ വിശന്നുതളർന്ന്‌ ഒറ്റയ്‌ക്കിരിക്കും. ഒരുദിവസം തനിച്ച്‌ ഒരു മുറിയിലിരിക്കുമ്പോൾ ഞാൻ ക്രിസ്‌തുവിനെ കാണുന്നു. അന്ന്‌ എന്റെ കൊച്ചുമനസ്സിൽ കടന്നുകൂടിയ ഒരു അറിവുണ്ട്‌; ഏറ്റവും വലിയ ദരിദ്രർ ഞാനും ക്രിസ്‌തുവുമാണെന്ന്‌. ഞാൻ ക്രിസ്‌തുവിനെ സ്‌നേഹിക്കുന്നു. എന്നിരുന്നാലും ഞാനൊരു മതവിശ്വാസിയല്ല. നമ്മുടെ എഴുത്തുകാരിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ടയാളാണ്‌ കുമാരന...

തീർച്ചയായും വായിക്കുക