Home Authors Posts by പെരുമ്പടവം ശ്രീധരൻ

പെരുമ്പടവം ശ്രീധരൻ

0 POSTS 0 COMMENTS

അതിഥിമൂല

ആരെങ്കിലും എന്നെ വിമർശിക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌താൽ അവരെ എതിർക്കുകയല്ല ഞാൻ ചെയ്യുക. പകരം, ഏറ്റവും വിശിഷ്‌ടമെന്നു തോന്നുന്ന ഒരു കൃതിയെടുത്തു വായിക്കും. താന്നിമരത്തെ വലംവയ്‌ക്കുമ്പോലെ. അതോടെ മനസ്സു ശുദ്ധമാകും. Generated from archived content: essay2_mar29_06.html Author: perumbadavam

എഡിറ്റിംഗ്‌

ഞാൻ കുറെക്കാലം ചില സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതികളിൽ പ്രവർത്തിച്ചിരുന്നു. എഡിറ്റർ എന്ന പദവിയിൽ. ജോലി ഉപേക്ഷിച്ചു പോന്നപ്പോൾ എഡിറ്ററായിരുന്നതിന്റെ പരിചയം വെച്ച്‌, എന്റെ എഴുത്തിൽ എഡിറ്റിംഗ്‌ നടപ്പാക്കാനുള്ള ശീലം കിട്ടി എന്നുള്ളതാണ്‌ ഓർക്കാൻ കൊള്ളാവുന്ന ഒരു സംഗതി. Generated from archived content: essay1_may19_07.html Author: perumbadavam

സ്‌നേഹാദരങ്ങളോടെ….

കഴിഞ്ഞ ആറേഴ്‌വർഷക്കാലം ഞാൻ ‘അവനി വാഴ്‌വ്‌ കിനാവ്‌’ എന്നൊരു നോവലിന്റെ രചനയിലായിരുന്നു. പല്ലനയാറ്റിൽ ബോട്ട്‌ മുങ്ങി സംഭവിച്ച കുമാരനാശാന്റെ മരണം ഒരു നോവലിനു വഴങ്ങുമോ? അപ്രതിരോധ്യമായ ഒരുൾപ്രേരണയ്‌ക്കു കീഴടങ്ങി എഴുതാൻ തുടങ്ങുമ്പോൾ അതിന്റെ പ്രയാസം ഞാൻ ഓർത്തില്ല. കുമാരനാശാനും ശ്രീനാരായണഗുരുവുമാണ്‌ ആ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. അവനി വാഴ്‌വ്‌ കിനാവിന്റെ രചന ആരംഭിക്കുന്നതിനുമുമ്പേതന്നെ കുമാരനാശാന്റെയും ശ്രീനാരായണഗുരുവിന്റെയും കൂടെയായിരുന്നു എന്റെ ആത്മീയജീവിതം. എനിക്ക്‌ അവർ ആരാണ്‌? ഞാനാരാധിക്കുന്ന കവിയു...

ഒരു നിമിഷത്തിന്റെ തിളക്കം

കാലത്തിന്റെ പ്രവാഹത്തിൽനിന്ന്‌ ഒരു നിമിഷത്തെ പിടിച്ചെടുത്ത്‌ കൈവെളളയിൽവച്ച്‌ നോക്കുമ്പോൾ അത്‌ ജീവിതംപോലെ മിനുങ്ങുന്നു. രമേശ്‌ബാബുവിന്റെ കുഞ്ഞുകഥകൾ വായിക്കുമ്പോൾ അങ്ങനെ ഒരു തോന്നലായിരുന്നു എനിക്ക്‌. ‘ജനിതകവിധി’യിലെ ഓരോ കഥയ്‌ക്കും സഹൃദയനെ ആകർഷിക്കുന്ന ഒരപൂർവ്വതയുണ്ട്‌. ഒരനുഭവത്തെ ഒരു പാതി നർമ്മബോധത്തോടെയും ഒരു പാതി നിസ്സംഗതയോടെയും ചിത്രീകരിച്ച്‌ ജീവിതത്തെ സംബന്ധിച്ച ഒരുൾക്കാഴ്‌ചയുണ്ടാക്കുകയാണ്‌ ഈ കഥകളിൽ രമേശ്‌ബാബു ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ ‘ഛായാഗ്രഹണം’ എന്ന കഥയെടുക്കാം. ഫോട്ടോഗ്രാഫർ എടുത്തു ക...

ക്രിസ്‌തു

അഴുക്കുവെളളത്തിൽ കൊതുകും പുഴുക്കളും നുളയ്‌ക്കുന്ന ഓടയ്‌ക്കരികിലിരുന്ന്‌ പലനിറങ്ങളിലുളള ചോക്കുകൾ കൊണ്ട്‌ ഒരു തെരുവുബാലൻ ക്രിസ്‌തുവിന്റെ ചിത്രം വരയ്‌ക്കുന്നത്‌ ഞാൻ നോക്കി നിന്നു. മുഷിഞ്ഞു കീറിയ വേഷംകൊണ്ട്‌ അവന്‌ അവന്റെ ദൈന്യം മറയ്‌ക്കാൻ കഴിയുന്നില്ല. ഓരോ ചായവും മാറി മാറി ഉപയോഗിക്കുമ്പോൾ അവന്റെ ഹൃദയം അവന്റെ വിരൽത്തുമ്പുകളിൽ ത്രസിക്കുന്നു. ചിത്രം പൂർത്തിയാക്കി നിവർന്നിരുന്ന്‌ അവൻ മുഖത്തേക്കു പാറിവീണ മുടി മാടിയൊതുക്കുമ്പോൾ ഞാൻ നടുങ്ങി. കുരിശിൽ കിടക്കുന്നത്‌ ക്രിസ്‌തുവല്ല, അവനാണ്‌. ...

തീർച്ചയായും വായിക്കുക