പെരിങ്ങോടൻ
തട്ടകം
കറത്തൂട്ടിയെ തേടി കാറ്റു വരുന്നത് അപ്പോൾ അതു രണ്ടാമത്തെ ഊഴമാണ്. കറത്തൂട്ടിയപ്പോൾ മീൻകുട്ട ചുമക്കുകയായിരുന്നു. കാറ്റുവന്നു കീഴേക്കാവിലെ ആലിൻതുമ്പു വിറപ്പിച്ചു നിന്നു. കറത്തൂട്ടി ഉറക്കെ കൂക്കി; അയിലേയ് കറത്തൂട്ടി നരിമാളൻ കുന്നു കയറി. അവിടെ നിന്നാൽ തൃത്താലപ്പുഴ കാണാം. കീഴേക്കാവും പാടവും കാണാം. നരിമാളൻ കുന്നിന്റെ കറുത്ത പാറക്കെട്ടുകൾക്കിടയിൽ ചാരനിറത്തിലുളള മുയലുകളെ കാണാം. കറത്തൂട്ടിയുടെ അരയിലെ ഉളളറകളുളള ബെൽ്ട്ടിൽ പഴകി മങ്ങിയ ഒരു ഫോട്ടോയുണ്ട്. ആ ചിത്രം കറത്തൂട്ടി വാത്സല്യത്തോടെ പലപ്പോഴും എ...