പീറ്റർ നീണ്ടൂർ
ഉവര്‍പ്പ്
ഏകാന്ത ദു:ഖങ്ങളെന്നെ പൊതിയുമ്പോള്‍ഏകയായ് വന്നെന്റെ ചിരാതു തകര്‍ക്കില്ലേ?എന്നന്തരാളമഹന്തയാല്‍ മൂടിയോ?നിന്നകതാരിത്രക്രൂരമായ് മാറിയോ? എന്‍ യവ്വനത്തിന്റെ സ്വപ്നത്തളികയില്‍പൊന്താമരപ്പൂകണക്കു നീ ...കാമിനീ..എന്‍ ദു:ഖ സന്തോഷമൊക്കെയും പങ്കിടാന്‍താഴുടച്ചുള്ളില്‍ക്കടക്കുവോരോമലാള്‍ രക്താധിമര്‍ദ്ദം, പ്രമേഹം, കൊഴുപ്പുകള്‍പിത്തം, കഫം, വാതമൊക്കെയുമന്ത്യത്തില്‍മര്‍ത്ത്യന്റെ ശേഷിക്കു ഭംഗം വരുത്തുകി-ലൊത്തുകഴിയുന്നിണയും പഴിച്ചിടും. കാലപ്പഴക്കത്തിലായിരം പൂര്‍ണ്ണേന്ദുതാലോടമാടിക്കടന്നതും കണ്ടു നാംചുറ്റും ചിരിച്ചു കുശല...
അന്തർവ്വാഹം
അമേരിക്കയെന്നയീ പൂങ്കാവനത്തിലി- ന്നമിതവേഗാൽ കുതിക്കും ചിലമർത്ത്യർ ഗർവ്വേറിടുന്നു ധനം കുമിഞ്ഞീടുകിൽ പൂർവ്വകാലങ്ങളെ പാടേ മറക്കുന്നു. എന്തെങ്കിലും പൊട്ടുതൊട്ടുകുറിക്കുകിൽ പന്തിയിൽ കവിയായ് കഥാകാരനായി ചന്തയിലതിനെ പഴിച്ചുചൊല്ലീടിൽ ചിന്തയില്ലാത്തോന്റെ പാഴ്‌മൊഴിയാകുന്നു. ബുദ്ധിയില്ലാത്തൊരു ബൗദ്ധികനോതുന്നു ബുദ്ധിക്കതീതം ഇതത്യുത്തമം തന്നെ ബുദ്ധിമുട്ടീടുന്നു പ്രതിവചിച്ചീടാൻ. മാധ്യമവൃന്ദം നെറികേടുകാട്ടുന്നു മധ്യേചിരങ്ങും സമുദ്രമാക്കീടുന്നു. അർഹരല്ലാത്തോരവാർഡുകൾ നേടുന്നു അർഹതയുള്ളവരന്യരായീടുന്നു. ഇതുതന...
ഭക്തി മൂത്താൽ
ഈശ്വരധ്യാനം, ഈശ്വരഭക്തി ഇവയെല്ലാം മനുഷ്യജീവിത ചർച്ചകളെ ന്യായമായും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതുവഴി ദുർബലമനസ്സുകളെ ഒരു പരിധിവരെ തിന്മകളിൽ നിന്നും പിന്തിരിപ്പിക്കാമെന്നതും സമ്മതിക്കാം. ഇതേ ഭക്തിയും ആരാധനയുമൊക്കെ ചില വ്യക്തികൾക്ക് വ്യക്തികളോടും തോന്നാറുണ്ട്. പക്ഷെ അതു പരിധിവിട്ടാലോ....? നാം അമേരിക്കൻ മലയാളികളുടെയിടയിൽ പ്രചരിക്കുന്ന വാർത്തകളിലും വർത്തമാനങ്ങളിലും കണ്ടുവരുന്ന ചിലവ ഇവിടെ വെളിവാക്കട്ടെ. ഏതെങ്കിലും വിഷയത്തിൽ ഗവേഷണം നടത്തി പി.എച്ച്.ഡി ലഭിക്കുന്നയാളെ ഡോക്‌ടർ എന്നു വിളിക്കാറുണ്ട്...
ഓണത്തപ്പനെ കാത്ത്
മലയാളിയെ തട്ടിയുണർത്തുന്ന ഓണത്തിന്റെ ഓർമ്മകൾ സ്വദേശത്തും വിദേശത്തും പല പല രീതികളിൽ - അത്തം തൊട്ടു പത്തു നാൾ പൂവിടൽ, തിരുവോണ നാൾ മാവേലിക്കു വരവേല്പ്, മൃഷ്ടാന്ന ഭോജനം. കാണം വിറ്റും ഓണമുണ്ണണം എന്ന വായ്‌മൊഴിപ്പകർച്ചകൾ തലമുറകളായി.... ദാരിദ്ര്യമനുഭവിച്ചിരുന്ന ജനങ്ങൾക്ക് വർഷത്തിലൊരിക്കലെങ്കിലും വയറു നിറച്ചാഹാരം തരപ്പെടുത്താൻ വളരെ വളരെ വർഷങ്ങൾക്കുമുമ്പ് ഏതോ ബുദ്ധിരാക്ഷസൻ എഴുതിവച്ച മിത്താണ്, മാവേലിക്കഥയും ഓണക്കഥയും എന്ന് ഇന്നത്തെ ബുദ്ധിജീവികളിൽ ചിലർ... എന്റെ കളിക്കൂട്ടുകാരി കുഞ്ഞമ്മണിക്ക് - തിര...
വയോവ്യഥ
പലകുറിയായെൻ കളത്രം ശഠിപ്പൂ തലയെങ്കിലും കറുപ്പിക്കുവാനായി കാലുഷ്യമെല്ലാം വെടിഞ്ഞു മൊഴിഞ്ഞിന്നു “കാലത്തെ നമ്മഘ മറികടന്നീടണം” “മൽപ്രാണനാഥനെ കൂട്ടുകാർ കാൺകി- ലെൻപ്രാണേശ്വരൻ വൃദ്ധനെന്നുചൊല്ലീടും കാലത്തിനൊപ്പിച്ചു നാമും ചരിയ്‌ക്കണം കോലമെന്താകിലും നാലാൾക്കു ചേരണം നാട്ടാരു നമ്മുടെ പശി പോക്കീടുമോ, നാട്ടുകാർക്കെന്തിതിൽ ലാഭവും നഷ്ടവും! പൊയ്‌മുടിവച്ചു കഷണ്ടി മറയ്‌ക്കുന്നു, പൊയ്‌ക്കാലുകൊണ്ടും ചിലർ നടന്നീടുന്നു. എന്തേ കറുപ്പിച്ചിടാൻ മടിച്ചീടുന്നു? എന്തും സഹിക്കാമീ ഞാനും കിടാങ്ങളും. പന്തിയിൽ പത്തുപേർ കാണുന...
ജ്യോതിർഗമയഃ
എന്നെയീ മണ്ണിലേക്കമ്മ പെറ്റിട്ടപ്പൊ- ളന്നു ഞാനൊന്നുമേ ആയിരുന്നില്ലല്ലോ മജ്ജയും, മാംസവും, രക്തവുമോടി- ക്കളിക്കുന്നൊരുണ്ണിക്കുടമായിരുന്നു. അച്‌ഛനും, ബാപ്പയുമപ്പനുമെൻ കാതി- ലുച്ഛത്തിലോതിപ്പതിപ്പിച്ച നാമവും അന്നുതൊട്ടിന്നും തുടർന്നു പോന്നീടുന്ന ജന്മാവകാശമാം വിശ്വാസമൂർത്തികൾ. അക്ഷരജ്ഞാനത്തിനാലയം വിദ്യക്കു പക്ഷെ കുറിക്കണം ജാതിഭേദങ്ങളേ അവിടെത്തുടങ്ങും മതത്തിൻ കുറിമാന- മവിരാമമന്ത്യം വരേക്കുമെത്തീടുന്നു. വിദ്യവശത്താക്കി വിദ്വാനുമായി ഞാൻ വാദ്ധ്യാരു നീട്ടിയ പത്രിക കയ്യേറ്റു ഉദ്യോഗലബ്ധിക്കപേക്ഷയയക്ക...
വൈരുദ്ധ്യങ്ങൾ
വശ്യപുളകിതയാം ‘ഹഡ്‌സന്റെ’* മാറിലൂടെ ദൃശ്യയാനം ചെയ്‌തീടിൽ ദൃശ്യങ്ങളതികേമം. ഇരുപാർശ്വത്തിൽക്കാണും നിബിഡവനങ്ങൾക്കു പിരിഞ്ഞിരിപ്പാനതി- ദുഃഖമുള്ളതായ്‌ത്തോന്നും. ശരത്‌കാലാരംഭത്തിൽ കാൺമൂനാം മരങ്ങളും ഒരുങ്ങീടുന്നു ഹിമപാതമേറ്റുവാങ്ങീടാൻ. വിവിധ വർണങ്ങൾതൻ കൂടുകൾ പൊട്ടിത്തെറി- ച്ചീവിധം ചമച്ചതാം ചാരുലതാഭംഗിയും. ഓക്കുകൾ പലതരമെങ്ങുമേ കാണാമെന്നാൽ തേക്കൊന്നുപോലുമില്ല ഈട്ടിയും തമ്പകവും. മേപ്പിൾ മരങ്ങളുണ്ടിങ്ങാഞ്ഞിലിയില്ലെങ്കിലു- മാപ്പിളുണ്ടൊരു തേൻമാവെങ്ങുമേ കാൺമാനില്ല. മരങ്ങൾ പച്ചപ്പട്ടിങ്ങണിഞ്ഞു തുടങ്ങുമ്പോൾ മന...
ആസ്തിബോധം
മുഷ്‌ടിക്കകത്താണു ലോകം മുഴുവനെ- ന്നിഷ്‌ടമായ് ചിന്തിച്ചുകാലം കഴിക്കവേ, അഷ്‌ടിക്കു മുട്ടുന്ന മർത്ത്യരോ ചുറ്റിലും നട്ടംതിരിയുന്ന ദൃശ്യമാണെങ്ങുമേ! സൃഷ്‌ടിയിൽ വന്ന പിഴവാണിതെങ്കിലും സ്രഷ്‌ടാവു കുറ്റങ്ങൾ മാറ്റാൻ തുനിഞ്ഞീല; ഉളളവർക്കെല്ലാം സമൃദ്ധമായേകിയി- ട്ടുളളുമാത്രം കനിഞ്ഞീനിരാലംബർക്ക്. പട്ടിണിമൂലം വലയുന്നവർക്കായി വിട്ടുകൊടുക്കുന്നു മാറാത്തരോഗങ്ങൾ; രോഗവിമുക്തിക്കു മാർഗ്ഗമില്ലാത്തവർ വേഗമണയുന്നു കാലപുരിയിങ്കൽ. സമ്പന്നതക്കു നടുവിൽ വിലസുന്ന വമ്പരോ പോർവിളിച്ചീടുന്നു ശിഷ്‌ടരെ; ‘ചിന്താമണി’ക്കായി...