പി സി പ്രേംജിത്ത്
ചിന്തകള്‍ ഉടച്ച ശിരസ്സ്
1 അവിശ്വസനീയമായിത്തോന്നാം; എന്നാലും, സത്യമാണ്. പ്രേതലോകത്തെ നേരില്‍ കാണുകയാണോ എന്നു തോന്നാം; എന്നാല്‍, അങ്ങനെയുമല്ല...... വഴിത്തിരിവിന്റെ ഒരു വേള......... മാറ്റങ്ങള്‍ വരവാവുകയാണ്......... അവസാനിക്കാന്‍ പോകുന്ന പഠനകാലം. പിന്നെ, തിരക്കുകളില്ല. തിടുക്കങ്ങളില്ല. എന്തും ആകാം. എഴുതുന്ന അവസരവുമായിരുന്നു. അക്ഷരങ്ങള്‍ ലഹരി പിടിപ്പിക്കുകയോ അക്ഷരങ്ങളെ ലഹരി പിടിപ്പിക്കുകയോ...... വളരുന്ന ലഹരി. അദ്ഭുതപ്പെടുത്തുന്ന എന്തില്‍നിന്നെല്ലാമോ ജന്മമെടുക്കുന്നതായിരുന്നു അത്...... 'ദേശാഭിമാനി വാരിക'യുടെ താളുകളി...