പി. സി. കർത്താ
മാപ്പിള ചൊല്ലുകൾ
‘പളളിയിലെ കാര്യം അളളാവിനറിയാം’ എന്നാണു പഴഞ്ചൊല്ല്. ‘പളളിക്കൂടത്തിലെ അറബി കർമ്മത്തിനു പോരാ’ എന്നും. പൊതുവേ മുസ്ലീങ്ങൾ അറിവിൽ പിന്നോക്കമായിരുന്നു പഴയകാലത്ത്. ആഡംബരപ്രിയത്വമായിരുന്നു അവരുടെ പ്രധാനസ്വഭാവം. ‘ഉണ്ടുമുടിക്കും പട്ടന്‌മാര്, ഉടുത്തുമുടിക്കും ജോനോന്‌മാര്, കൊടുത്തുമുടിക്കും നായന്‌മാര്, - വ്യത്യസ്‌തമായ ശീലങ്ങൾ. പക്ഷേ അവരിലുമുണ്ടായിരുന്നു വമ്പൻമാർ. മക്കത്തുപോയി തൊപ്പിയിട്ട പെരുമാളും അറയ്‌ക്കൽ ബീബിയും കുഞ്ഞായിൻ മുസലിയാരും അതിൽപ്പെടും. ചിറയ്‌ക്കൽ പകുതി അറയ്‌ക്കലാണ്. ’വാപ്പമ...