പഴകുളം സുഭാഷ്
പ്രസംഗം – അധികപ്രസംഗം
ഹിയർവിളികളും കൈയടിയും നേടുന്ന വാഗ്മികളാവുക പലരുടെയും മോഹമാണ്. സുകുമാർ അഴീക്കോടും, ആർ.ബാലകൃഷ്‌ണപിളളയും, അബ്‌ദുൾസമദ് സമദാനിയും അവർക്കു പ്രിയങ്കരരാവുന്നത് ‘വ്യക്തിരാഷ്‌ട്രീയ’ താല്‌പര്യങ്ങൾക്കുപരി അവരുടെ വാഗ്വൈഭവം കൊണ്ടാണ്. പദങ്ങൾകൊണ്ട് അമ്മാനമാടാനുളള കഴിവ് കാമ്പസ്സുകളിൽ തങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുമെന്ന് വിദ്യാർത്ഥികൾക്കുമറിയാം. രാഷ്‌ട്രീയ-തെരഞ്ഞെടുപ്പ് വേദികളിൽ ഷൈൻചെയ്യാൻ വാക്‌ധോരണിതന്നെ പ്രധാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്നിലൊന്നു സ്‌ത്രീസംവരണം ‘പ്രസംഗം’ അഭ്യസിക്കേണ്ട അവസ്ഥയിലേക്ക...