പവിത്രേശ്വരം ഗോപകുമാർ
സമയമില്ലാക്കാലം
രാവിലെ പത്തുമണിക്ക് എയർപോർട്ടിൽ നിന്നും ഗൾഫ് പെർഫ്യൂമിന്റെ ഗന്ധവുമായി ഷൈജു നേരെ പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുത്തു. പെണ്ണിനെ കണ്ട് ഇഷ്‌ടപ്പെട്ടു. പേര് ശീഘ്രിയ. ഉടൻതന്നെ മൊബൈൽഫോണിൽ വീടുമായി ബന്ധപ്പെട്ടു. വീട്ടിൽനിന്നും ആൾക്കാർ പാഞ്ഞെത്തി. രാവിലെ പതിനൊന്നുമണിക്ക് ജാതകം കൈമാറൽ. മുഹൂർത്തം അപ്പോൾതന്നെ കുറിച്ചു. അന്നേദിവസം രണ്ടുമുപ്പതിന് വിവാഹം വധൂഗൃഹത്തിൽ. പിന്നീടെല്ലാം ശരവേഗത്തിലായിരുന്നു. നാട്ടുകാരെയും ബന്ധുജനങ്ങളെയും നേരിട്ട് ക്ഷണിക്കാൻ സമയമില്ലാത്തതുകൊണ്ട് ജീപ്പിൽ മൈക്കുവെച്ചുകെട്ട...
സീരിയൽ
ബസ്സിന്റെ സീറ്റിലിരുന്ന് ഞെരിപിരികൊളളുകയും ഇടയ്‌ക്കിടെ സമയം നോക്കുകയും ചെയ്യുന്നത് സഹയാത്രികൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളുടെ പരിഭ്രാന്തിയും അസ്വസ്ഥതയും ഏറുന്നതുകണ്ട് സഹയാത്രികൻ പറഞ്ഞുഃ “സുഹൃത്തേ, ഡ്രൈവറോട് ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് ബസ്‌നിർത്താൻ പറയൂ. ലജ്ജിക്കാനൊന്നുമില്ലെന്നേ. പുറത്തുനിന്നൊക്കെ ആഹാരം കഴിച്ചുളള നീണ്ട യാത്രയാകുമ്പം...” പൂർത്തിയാക്കുന്നതിനുമുമ്പേ അയാൾ സഹയാത്രികനെ രൂക്ഷമായൊന്നു നോക്കി. ബസ് നിന്നതും ജനാലവഴി പുറത്തേക്ക് എടുത്തുചാടി. അയാളുടെ ഓട്ടം ചെന്നുനിന്നത് ബസ്...