പവിത്രൻ തീക്കുനി
കറുപ്പ്
എങ്ങോട്ടാണെന്നു ചോദിക്കരുത്
നമ്മള് ഒരു യാത്ര പോകയാണ്
ഒന്നും കരുതേണ്ടതില്ല
ഉടുപ്പ്,
പാഥേയം,
വെള്ളം
ഒന്നും ആവശ്യമില്ല
വഴി നീളെ കറുപ്പായിരിക്കും
പൂക്കള്‍
പക്ഷികള്‍
മൃഗങ്ങള്‍
മനുഷ്യര്‍
പ്രാണികള്‍
മരങ്ങള്‍
പുഴകള്‍
വയലുകള്‍
കുന്നുകള്‍
എല്ലാം കറുപ്പായിരിക്കും
പക്ഷെ,
അര്‍ത്ഥങ്ങളാല്‍
ശ്വാസം മുട്ടിയ
വാക്കുകള്‍ മാത്രം
വെന്തു നീറി നീറി
വെളുത്തിരിക്കും
നമുക്ക് വാക്കുകളുടെ
സഹായമേ വേണ്ടി വരില്ല
വാക്കുകളില്‍ നിന്നും
സ്വാതന്ത്ര്യം കിട്ടുന്ന യാനമ...
ഉത്തരാധുനികം
പറ്റിയ സ്പോൺസറെ കിട്ടാഞ്ഞിട്ടും, ചാനലുകാരന്റെ സമയത്തെ പരിഗണിച്ചും, അയാൾ, ആത്മഹത്യ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു-! Generated from archived content: poem2_sept1_06.html Author: pavithran_thikunni