പവിത്രൻ തീക്കുനി
പെങ്ങൾ
നിനക്കു കിട്ടിയ ബാലറ്റുപേപ്പറിൽ ഒത്തിരി ചിഹ്‌നങ്ങൾ ഉണ്ടായിരുന്നു. എന്റെ പ്രതീക്ഷകൾ തകർത്തുകൊണ്ട് മുമ്പേ, ഒരു ചിഹ്‌നം നീ തെരഞ്ഞെടുത്തിരുന്നു. എന്നിട്ടും എന്റെ അനിയത്തീ നിന്റെ വോട്ട് അസാധുവായിപ്പോയല്ലോ...! Generated from archived content: poem3_may27.html Author: pavithran_thikkuni
ആട്ടം
ആട്ടവിളക്കു തെളിഞ്ഞല്ലോ, ആട്ടം തുടങ്ങി കഴിഞ്ഞല്ലോ, വേദിയിലാടുവതാരാണ്, വേതാളമല്ലാതെയാരാണ്. കൂടെയാടുവതാരാണ് പൂതനയല്ലാതെയാരാണ്. വേദിയിലാട്ടം കൊഴുക്കുന്നേ വേദിയിൽ തോറ്റം മുറുകുന്നേ കാണികളെല്ലാം മറക്കുന്നേ കാഴ്‌ചയിൽ മുങ്ങിമരിക്കുന്നേ കാര്യമറിയാതെ പോകുന്നേ, ചുറ്റും ചോരപ്പുഴകൾ നിറയുന്നേ. Generated from archived content: poem1_aug.html Author: pavithran_thikkuni
പരമാർത്ഥം
കൊടിയും ചതിച്ചു കുടിയും ചതിച്ചു. മനസ്സും മുടിഞ്ഞു. ഉടലും മുടിഞ്ഞു. Generated from archived content: poem17_mar9.html Author: pavithran_thikkuni
ജീവിതം
ആദ്യം വൃത്തമായിരുന്നു പിന്നെ ചതുരം. പിന്നെ പിന്നെ ത്രികോണമായി ഒടുവിൽ, എല്ലാം ഒന്നായപ്പോൾ ഒന്നും ഒന്നുമല്ലാതായി. Generated from archived content: poem5_sep.html Author: pavithran_thikkuni
നിന്റെ പ്രണയം
മുപ്പതു ദിവസം കൊണ്ട് മുട്ടയി.ടുമെന്ന് കരുതി, പ്രതീക്ഷയോടെ വാങ്ങിച്ച കോഴിക്കുഞ്ഞ്, പിറ്റേന്നു ചത്തുപോയതു, പോലെത്തന്നെയായിരുന്നു നിന്റെ പ്രണയവും. Generated from archived content: poem4_sept7_06.html Author: pavithran_thikkuni
കളി
എല്ലാ കളിയിലും ഇവൻ തോറ്റെങ്കിലും എല്ലാം തികഞ്ഞൊരു കുലുക്കിക്കുത്തുകാരൻ ദൈവമേ..നീ... Generated from archived content: poem2_sep3_07.html Author: pavithran_thikkuni