പവിത്രൻ ചെമ്പൂക്കാവ്
ലതയൊരു പുഴയായിരുന്നു
(അതിരപ്പിള്ളിക്കും ചാലക്കുടിപ്പുഴക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് അകാലത്തില്‍ ഉണങ്ങി വീണ ഡോ. ലതയെക്കുറിച്ച് ഒരു അനുശോചന ഗീതം)
ലതയൊരു പുഴയായിരുന്നു
പുഴയൊരു ലതയായിരുന്നു
കൈവഴികളും കൈത്തലങ്ങളും
സ്വരരാഗ തരംഗങ്ങളും
ഭൂമിയിലാകെ പകര്‍ന്നും
ചരാചരങ്ങള്‍ക്കൊക്കെയും
അമ്മിഞ്ഞയേകും
കായും കനിയും ധാന്യവുമേകും
ശ്വസിക്കാന്‍ ശുദ്ധവായുവേകും
പെറ്റമ്മയയിരുന്നു
പോറ്റമ്മയായിരുന്നു
ലതയൊരു പുഴയായിരുന്നു
പുഴയൊരു ലതയായിരുന്നു........
പ്രകൃതിയുടെ സുകൃതികൾ
അമ്പലമുറ്റത്തെ ആൽത്തറയിൽ പഥികൻ കിടന്നു തളർച്ച തീർക്കാൻ ആകാശമാകെ തണൽ വിരിക്കും ആൽമരം നോക്കവേ അമ്പരന്നു താഴേക്കു വീഴും ആൽപ്പഴം തൻ ആകൃതി കണ്ടിട്ടും അമ്പരന്നു. ഇത്രയും വലിയൊരാൽമരത്തിൽ ഇത്രയും ചെറിയ കായ് കനിയോ....? അയലത്തെ തോട്ടത്തിൽ പടരും അബലയാം മത്തതൻ വള്ളിയിൽ ആനത്തലയോളം വലുപ്പത്തിൽ മത്തങ്ങകണ്ടിട്ടും അമ്പരന്നു. പ്രകൃതിതൻ വികൃതിയാണൊക്കെയും കരുതി പഥികൾ, തളർന്നുറങ്ങി. സൂര്യപ്രകാശത്തിൽ ആറാടിയും, താരാട്ടു പാടിയും ആലിലകൾ ജീവവായു വാരിവിതറിയെങ്ങും ജീവജാലങ്ങളെ പോറ്റിടുന്നു. നെറ്റിത്തടത്തിൽ എന്തോ പതിച്ചത...