Home Authors Posts by പവിത്രൻ ഓലശ്ശേരി

പവിത്രൻ ഓലശ്ശേരി

0 POSTS 0 COMMENTS

മകൻ

പ്രിയപ്പെട്ട അച്ഛന്‌, കത്തു കിട്ടി. അമ്മയുടെ അസുഖം ഗുരുതരമാണെന്നറിഞ്ഞു. അമ്മ മരിച്ചാൽ എന്നെ കാത്ത്‌ ശവശരീരം മോർച്ചറിയിൽ സൂക്ഷിക്കുകയൊന്നും വേണ്ട. ഉടൻതന്നെ മറവു ചെയ്‌തുകൊളളുക. ശവസംസ്‌കരണ ചെലവിന്‌ ഈ കത്തിനൊപ്പം അമ്പതിനായിരം രൂപയുടെ ഡി.ഡി വെയ്‌ക്കുന്നു. സസ്‌നേഹം, മകൻ ബാബു, യു.എസ്‌.എ. ഏക മകന്റെ കത്ത്‌ വായിച്ച്‌ അയാൾ ചാരുകസേരയിൽ നിന്നെണീറ്റു. പിന്നെ കത്തും, ഡി.ഡിയുടെ വലിച്ചു കീറി പുറത്തേക്കെറിഞ്ഞു. അതിനുശേഷം കട്ടിലിൽ തളർന്നു കിടക്കുന്ന ഭാര്യയുടെ സമീപത്തെത്തി അവരുടെ കൈ തന്റെ നെഞ്ചോടു ചേർത്തു വച്...

അച്‌ഛൻ

രാത്രി ഏറെയായി. മനസ്സിൽ ആധി നിറയുകയാണ്‌. ‘അച്ഛനെന്തേ ഇത്രവൈകി....?’ എന്നും എന്തു തിരക്കുണ്ടെങ്കിലും ഏഴരയ്‌ക്കു മുൻപേ വീടെത്തുന്നതാണ്‌. മകനെ സ്‌നേഹിക്കുന്ന അച്‌ഛൻ. അച്‌ഛനെ സ്‌നേഹിക്കുന്ന മകൻ. ഉണർന്നപ്പോഴും തികഞ്ഞ ശൂന്യത. ‘ഇനിയും അച്ഛനെത്തീലല്ലോ...’ മിഴികൾ നിറയുകയാണ്‌. പേക്കിനാവിലെന്നപോലെ ഉഴറുകയാണ്‌. എങ്കിലും പ്രജ്ഞയിൽ ഒന്നുമാത്രം മുഴങ്ങുന്നു-ആ വരി മാത്രം. ‘മോന്റെ വിഷമങ്ങളൊക്കെ മാറും. നല്ല നിലയിലെത്തും’ പുറത്ത്‌ മഴ തിമർക്കുകയാണ്‌. പ്രത്യാശയുടെ മഴ. അകത്തെ അസ്വസ്ഥതയിലേക്കും മഴ പെയ്‌തിറങ്ങുകയാണ്‌. അച...

ഹൃദയം

ബസ്സിലെ തിരക്കിനുളളിൽ അവൾ. ഞെരിഞ്ഞമരുന്നതോ എന്റെ ഹൃദയവും! Generated from archived content: poem6-jan.html Author: pavithran-olasseri

എയ്‌ഡ്‌സിനു ശേഷം കൊഹാബിറ്റേഷൻ

കൊഹാബിറ്റേഷൻ അഥവാ സ്ര്തീയും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുക എന്ന വ്യവസ്ഥിതി പാശ്ചാത്യരാജ്യത്തു നിന്നും ഭാരതത്തിലേയ്‌ക്കും ഇപ്പോഴിതാ കേരളത്തിലേയ്‌ക്കും കടന്നുവന്നിരിക്കുന്നു. പാശ്ചാത്യജീവിതത്തെ അന്ധമായി അനുകരിച്ച്‌ ജീവിതത്തിലേയ്‌ക്കും പരീക്ഷണം തുടങ്ങികഴിഞ്ഞിരിക്കുന്നു നമ്മുടെ ജനത. കുടുംബം എന്ന പാവനപ്രസ്ഥാനമാണ്‌ ഇതുമൂലം തകർന്നടിയുന്നത്‌. ചരിത്രം തുടങ്ങിയ നാളുകൾ തൊട്ടേ നാം കാത്തുസൂക്ഷിച്ചുപോന്ന അന്തസ്സ്‌, അഭിമാനം, തറവാടിത്തം എന്നിവയാണ്‌ ഇവിടെ മാനഭംഗം ചെയ്യപ്പെടുന്നത്‌. വസ്ര്തങ്ങൾ...

അന്ത്യാഭിലാഷം

നേതാവിനുനേരെ സിംഹം ചീറിപ്പാഞ്ഞു ചെന്നു. പെട്ടെന്ന്‌ നേതാവ്‌ സിംഹത്തോട്‌ താണുവണങ്ങിപ്പറഞ്ഞു. “അല്ലയോ സിംഹമേ... നീ എന്നെ കൊന്നുതിന്നുകൊള്ളൂ... പക്ഷെ എന്റെയൊരു അന്ത്യാഭിലാഷമുണ്ട്‌. ഞാൻ കേരളത്തിലെ ഒരു പ്രമുഖ രാഷ്‌ട്രീയപാർട്ടിയുടെ നേതാവും, പ്രസംഗകനുമാണ്‌. അര മണിക്കൂർ നേരം ഞാൻ പ്രസംഗിക്കും. അത്‌ നീ ക്ഷമയോടെ ഇരുന്നു കേട്ടതിനുശേഷം എന്നെ കൊന്നുതിന്നുകൊള്ളുക. ”അതുമാത്രം എനിക്കു സഹിക്കാനാവില്ല. അതിൽ ഭേദം പട്ടിണി സഹിച്ച്‌ ഞാൻ മരിച്ചോളാം“ തിരിഞ്ഞോടുന്നതിനിടയിൽ സിംഹം വിളിച്ചുപറഞ്ഞു. ...

തീർച്ചയായും വായിക്കുക