പോൾ തേനായൻ
പ്രിയ തോഴി
മോഹമേറെയൊന്നു കാണുവാൻ
മോഹഭംഗമൊന്നുമേ ഭവിച്ചീടല്ലേ -
യാശയാണതു തിരസ്കരിച്ചാൽ
വ്യഥയതു സഖീ, നാമൊന്നല്ലയോ?
കിഴക്കുയരുമുദയ പ്രഭയായി
സുസ്മിത വദനപൂമലരേകി
കാട്ടാറിന്നഴകുള്ള ശുദ്ധിയായി
നിത്യനിദ്രയാണ്ടുവോ സഖീ നീ?
അംഗുലിമൃദുസ്പർശമീണങ്ങൾ
പൂമഴക്കുളിരായിപടരുമുടൽചുറ്റി
അഴകൊഴുകുമാ പൂമരച്ചോട്ടിൽ
പൂന്തേനുറുമ്പായി പുലരട്ടെ ഞാൻ.
വിരഹപരവശതയിലാണ്ടനന്ത
വിഹായസ്സിൽ മിഴിപാറി വീഴവെ,
വിസ്മയവിണ്ണിൻ താരകമായി
വിടചൊല്ലി നീ മറഞ്ഞുവോ സഖീ?