Home Authors Posts by പോൾ

പോൾ

0 POSTS 0 COMMENTS

നിയോഗം

മകനേ, മിഴി തുറന്നിരുപുറം നോക്കുക ഇതറിവിന്റെ കൈത്തിരി ഇതലിവിന്റെ നിറമൊഴി. മകനേ, വാതിലഞ്ചും തുറക്കുക. ഇടനാഴിയിരുളിൽ പുതഞ്ഞു കിടക്കുന്നു ഇടനെഞ്ചിലിതിഹാസകഥകൾ പുകഞ്ഞു നിൽക്കുന്നു. മകനേ, നിന്റെ നിയോഗമറിയുക അകക്കണ്ണിലറിവിന്റെ മുറിവുകളുണർത്തുക അറിവിന്റെ വേദനയിലഭയം തിരയുക. Generated from archived content: poem1_feb24.html Author: paul

തീർച്ചയായും വായിക്കുക