പോള്‍ ജോണ്‍
തൂവാനത്തുമ്പികള്‍
പ്രകൃതിയുടെ താളാത്മകമായ രസവിന്യാസങ്ങളിലൂടെയും ഉന്മത്തമായ വികാരങ്ങളിലൂടെയും യോഗീതുല്യമായ നിശബ്ദതയിലൂടെയുമൊക്കെയുള്ള ഒരു പാലായനമാണ് തൂവാനത്തുമ്പികള്‍ എന്ന പത്മരാജന്‍ സിനിമ. കരാകത്ത് ഉണ്ണിമേനോനെന്ന ആകാശവാണിയിലെ തന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നിന്നും പത്മരാജനിലെ കഥാന്വേഷി കണ്ടെടുത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ഒരേടായിരുന്നു ഉദകപ്പോള എന്ന നോവല്‍. പിന്നീട് ചലിക്കുന്ന ചിത്രങ്ങളിലൂടെ കഥ പറയാന്‍ ഒരുങ്ങിയപ്പോള്‍ പത്മരാജനിലെ കഥാകാരന്‍ താന്‍ ആത്മാവു നല്‍കിയ ഈ നോവലിലെ കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളേയും കുറെക...