പാട്യം വിശ്വനാഥ്
ഓട്ടോഗ്രാഫ്
ഉദ്ധരിക്കുവാൻ നാലു- വരി പ്രേമത്തിൻ നേർത്ത- സ്‌പർശമിത്തിരി തത്ത്വ- ജ്ഞാനമൊരുദ്‌ബോധനം, സാന്ത്വനം സ്നേഹത്തോടെ- ഭാവുകങ്ങളോടാത്മ- സ്‌പന്ദന സമന്വിതം സഹർഷം സഖേ നീങ്ങും ജീവിതപഥങ്ങളിൽ നിനക്കെന്നഭിവാദ്യം! ചുവടെപ്പേരും വീട്ടു- പേരുമെൻ പിൻകോഡും ഞാ- നെഴുതിത്തരാം വരൂ. വർണ്ണാഭമോട്ടോഗ്രാഫി- നൊരുതാളെനിക്കായി- ക്കാണുമീ വിരഹത്തിൻ- വ്യഥപേറിടും ശപ്‌ത- സായാഹ്‌നശോണാഭയിൽ, പുകയും മനസ്സൊരു- ഭാരമായ് മാറുമ്പോഴും- പുലരും പ്രഭാതത്തെ- കാത്തിരിക്കുവോർ നമ്മൾ. ചെത്തിയും മിനുക്കിയും- വാക്കുകൾ വേർപാടുകൾ- ക്കർത്ഥപൂർണ്ണിമ നൽകാ- ...
സ്‌മൃതി മാധുരി
അംഗനമാർക്ക്- നഖമൊരാഢംബര- മെന്നുംമുറിച്ചുമുരച്ചും, കഴുകിയും, വർണ്ണങ്ങൾ വാരി- പ്പുതപ്പിച്ചു ലജ്ജാവ- നമ്രമുഖിയായിരിക്കെ; മൃദുലമായൊന്നു കടിച്ചു- കടമിഴിക്കോണിലെ- പൊന്നിൻ കിനാക്കളെ- യോമനിച്ചോർമ്മതൻ- മഞ്ഞുപുതഞ്ഞ- നിലത്തു പെരുവിര- ലൂന്നിവരയ്‌ക്കും- നഖചിത്രവും പിന്നെ, സാരസപത്രങ്ങളിൽ- നഖത്താൽ പ്രേമ- കാവ്യം രചിക്കും യുവത്വവും! എന്തെന്ത് ഭാവനാ- ലോകങ്ങളും ഭാവസാന്ദ്രമാം- ജീവിതത്തിന്റെ- തരളമുഹൂർത്തവും, കാലദേശങ്ങളും, ജാതി മതം ഭാഷയാദിയാം- വേലികൾ തീർക്കുമതിർത്തിയും- തട്ടിത്തകർത്ത്- ഹൃദയബന്ധങ്ങൾക്ക്- ശക്തിപക...