പത്തിയൂർ വിശ്വൻ
കശുവണ്ടി വ്യവസായത്തിന്റെ ആരംഭം
പറങ്കികൾ കൊണ്ടുവന്നതിനാലാണ് കശുവണ്ടിയെ പറങ്കിയണ്ടിയെന്ന് വിളിക്കുന്നത്. പോർട്ടുഗീസുകാരെയാണ് പറങ്കികളെന്ന് വിളിക്കുന്നത്. തെക്കേ അമേരിക്കയിലെ ബ്രസീലാണ് കശുവണ്ടിയുടെ ജന്മസ്‌ഥലം. പോർട്ടുഗീസുകാർ നമ്മുടെ രാജ്യത്തുവന്നത് 1498-ലാണ്. ഇവർ ആദ്യമായി വന്നിറങ്ങിയത് കോട്ടഴിക്കോട്ടായിരുന്നു. ഈ നിലയിൽ കണക്കാക്കിയാൽ പറങ്കിയണ്ടി നമ്മുടെ രാജ്യത്തെത്തിയിട്ട് അഞ്ചുനൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പറങ്കിയണ്ടിക്ക് ഇംഗ്ലീഷിൽ കാഷ്യൂനട്ടെന്നാണ് പേര്. ഇങ്ങനെ പേരു കിട്ടാൻ രസകരമായൊരു കഥയുണ്ട്. പറങ്കിയണ്ടി...