പത്തിയൂർ ഷാജി
ഫത്വ
എന്താണ് താൻ ചെയ്ത അപരാധമെന്ന് എത്രയാലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. തന്റെ തലയെടുക്കുവാൻ പാഞ്ഞടുക്കുന്നവരുടെ കണ്ണുകളിൽ കത്തിയെരിയുന്ന അഗ്നിയുടെ ഉറവിടം എവിടെയാണെന്നും അവൾക്കറിയില്ലായിരുന്നു. വെറുക്കപ്പെട്ടവളെന്നു മുദ്രകുത്തി ഇരുളിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും അവളുടെ ഉള്ളിൽ ദൈവത്തെക്കുറിച്ചുള്ള വിലാപങ്ങളായിരുന്നു. ഏകാന്തതയുടെ തടവറയിലിരുന്നുകൊണ്ട് അവൾ ദൈവവുമായി സംവദിച്ചു. “അർത്ഥമറിയാതെ ഉരുവിട്ട വേദവാക്യങ്ങളുടെ പൊരുൾ എന്താണെന്ന് ചോദിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?” ദൈവം നിശബ്ദനായിരുന്നു. അ...