പാർവതി ശങ്കർ
രക്ഷസ്സ്
പപ്പായി ഒന്നൂടെ ഒന്ന് മലർന്ന് കിടന്നു.. അവളുടെ ഉച്ചത്തിൽ ഉള്ള കൂർക്കം വലി ചീവീടുകളുടെ ശബ്ദത്തെ പോലും പിന്നിലാക്കി. പാലപ്പൂവിന്റെ മണം ഇരുളടഞ്ഞ അടുക്കളയുടെ ഇടനാഴിയിൽ പരന്നു. ആ ഇടനാഴി യുടെ ഒരു മൂലയിലെ ഒരുപാളി ജനൽ പൊളികൾ തണുത്ത കാറ്റിൽ "ടാപ് ടാപ് " എന്ന് വീശി അടിച്ചു. . ഭയാനകമായ വിധം കുറുക്കന്മാർ ഓരിയിട്ടു. കാട്ട്മ്മൂങ്ങയുടെ മൂളൽ കേട്ട് തൊഴുത്തിലെ അമ്മിണി പശു പോലും പേടിച്ച് കാത് കൂർപ്പിച്ചു. പപ്പായി തന്റെ ചുറ്റുമുള്ള അന്തരീക്ഷമാറ്റങ്ങൾ ഒന്നും അറിഞ്ഞതേയില്ല. കൂർക്കം വലിയുടെ താളത്തിനൊത്ത് അവൾ...