Home Authors Posts by പാര്‍വതി ശങ്കര്‍ രഞ്ജിത്ത്‌

പാര്‍വതി ശങ്കര്‍ രഞ്ജിത്ത്‌

0 POSTS 0 COMMENTS
Address: Phone: 9995389539

പ്രണയക്കുരു

പരലുകള്‍ നീന്തി തുടിക്കുന്ന കുളത്തില്‍ അവള്‍ കൊലുസിട്ട കാലുകള്‍ പതിയെ താഴ്ത്തി.ഒരുപറ്റം മീനുകള്‍ കാലില്‍ പൊതിഞ്ഞൂ മൂടി..വെളുതത വിരല്‍ തുമ്പില്‍ അവ ഇക്കിളി കൂട്ടി.അവള്‍ പൊട്ടി ചിരിച്ചു. കുളത്തിന്റെ മൂന്നാമത്തെ കല്‍പടവിലാണു അവന്‍ നിന്നിരുന്നത്.. 'എനിക്ക് ഇഷ്ടാ തന്നെ '.അവന്‍ ഒരു ചുവന്ന റോസാ പുഷ്പം അവള്‍ക്കു നീട്ടി. 'പോടാ'.. അവള്‍ ഒരു കൈകുമ്പിളിള്‍ വെള്ളം കോരി വീശി.. അവന്‍ കള്ള ചിരിയോടെ ഒഴിഞ്ഞു മാറി.. ന്താപൊ ഓന് പുതിയൊരിഷ്ടം. വെള്ളത്തില്‍ തെളിഞ്ഞ തന്റെ പ്രതിബിംബം നോക്കുമ്പോള്‍ പണ്ടൊന്നും തോന്നാത്ത ...

ഓടക്കുഴൽ

യമുനാ നദീതീരേ ഖിന്നയായ് മരുവിനേൻ സഖി-സുന്ദര ഗാത്രി രാധയിൻ ഏണാങ്കമിഴി തേടുന്നു കണ്ണനെ,കാർവർണ്ണന്റെ ഓടക്കുഴൽവിളി നാദംകേൾ ക്കാതെ കേൾപ്പൂ മനോമുകുരത്തിൽ വൃഥാകേണൂ കരഞ്ഞുഴറി പ്രേമവിവശയായ്.. ദൂരേ മധുരാപതിയോ മരുവിനേൻ,ഗുണനിധികാമരൂപൻ,കഥ ഏതുമോർമ്മയില്ലെന്ന് നടിച്ചുതൻ,ചുണ്ടോടു ചേർത്തേൻ ഓടക്കുഴൽ പിന്നെകർമനിരതനായീ,മറന്നാകുഴൽ,പട്ടുമെത്തയിലിട്ടു പരാധീനനായ് പോയീടീനേൻ,ഹൃദയാകുലാൽ.. Generated from archived content: poem4_sep11_15.html Author: parvathy_sankar_ranjith

വാര്‍ദ്ധക്യ പെന്‍ഷന്‍

പഞ്ചായത്ത്‌ ഓഫീസില്‍ ഞാന്‍ മാര്യേജ് രജിസ്ട്രേഷന്‍ സെക്ഷനിലാണ്.അന്ന് ഒരു ദമ്പതിമാരും രജിസ്ട്രറേഷനു വന്നില്ല. ഗിരിജാ മാഡത്തിന്റെ ആക്രോശം കേട്ടാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. ജനന മരണ രജിസ്ട്രഷനിലാണ് ഗിരിജ മാഡം. സൃഷ്ടിയും സംഹാരവും ഒരുമിച്ചു നടത്തുന്ന ആളാണ്. നല്ല തിരക്കുള്ള സെക്ഷനായതിനാല്‍ ജോലി സമയത്ത് മാഡത്തിന്റെ ചൂടും അല്പം കൂടുതലാണ്. പക്ഷെ അല്ലാത്തപ്പോള്‍ നല്ല സ്വഭാവമാണ്.. “നിങ്ങളോട് പറഞ്ഞാല്‍ മനസ്സിലാകില്ലേ...ദാ അവിടെ പൊയ് ചോദിക്ക്. അതാ സെക്ഷന്‍.” പ്രായം എഴുപതോളം ചെന്ന ഒരു മനുഷ്യന്‍. ആഢ്യത...

തണല്‍

അന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു. എമര്‍ജന്സി റൂമിലെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ കാന്റീനില്‍ നിന്ന് ഒരു ചായ കുടിച്ചു കാബിനിലേക്ക്‌ നടന്നു. സമയം നാലു മണിയാകുന്നു..പുറത്തു മഴ ആര്‍ത്തലക്കുന്നു. വാര്‍ഡുകളില്‍ അധികം രോഗികളും അവരുടെ ആശ്രിതരും നിദ്രയിലാണ്ടു. ഇടക്ക് ചിലരുടെ മുരള്ച്ചയും ചുമയും അവടെ അവടെ നിന്ന് കേള്‍ക്കാം. നേഴ്സ്മാരില്‍ ചിലര് ഉറങ്ങുന്നു. ചിലര് രോഗികളുടെ ട്രിപ്പ് മാറ്റുകയും മരുന്ന് കൊടുക്കയും ചെയുന്നുണ്ട്. കാബിനില്‍ കയറി ചില കേസ് ഡയറികള്‍ വായിച്ചു. നേഴ്സ്നെ വിളിച്ചു ചില രോഗികളുടെ പ്രോഗ്രസ്...

ബസന്തി

"പൂരബ്‌ ഞാന്‍ ചെയ്യുന്നത് തെറ്റോ ശരിയോ ?" അവളുടെ മനസ്സ് സംഘര്‍ഷഭരിതമാണ്‌. വിധവയായ തന്നിലേക്ക് ചൂണ്ടുന്ന ആയിരം വിരലുകളെ തട്ടി മാറ്റി മുന്നേറാന്‍ തനിക്കാകുമോ? 'പൂരബ് ' ഇന്നു സത്യത്തില്‍ അവളുടെ മനസ്സല്ലേ ? ആ മനസ്സിന് തന്റെ വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ൻ കഴിയും . ആ വിശ്വാസം ആണ് ഇന്നവളെ ആ റിക്ഷയില്‍ കേറാന്‍ പ്രേരിപ്പിച്ചത്. കര്‍ണ്ണാലിന്റെ ചൂട് പിടിച്ച ചെമ്മണ്‍ നിരത്തിലൂടെ റിക്ഷ പാഞ്ഞു. സൂര്യന്റെ കത്തുന്നപ്രകാശം ബസന്തിയുടെ കണ്ണിലേക്ക് വെളിച്ചം വീശി. വെളുത്ത പ്രതലത്തില്‍ ചുവന്ന ചായത്തില്‍ ഒര...

ചുവന്നവെളിച്ചം

ചെന്നൈയിലെ ഒരു വാര്‍ത്ത‍ ചാനലിന്റെ പ്രമുഖ പത്ര പ്രവര്‍ത്തകയായി പലവക മനുഷ്യ ജീവിതങ്ങളെ കണ്ടും ഒപ്പിയെടുത്തും ഞാന്‍ എന്റെതായ ലോകത്ത് തുഴഞ്ഞു നീന്തുകയായിരുന്നു... അന്നത്തെ സ്റ്റാഫ്‌ മീറ്റിങ്ങില്‍ രംഗരാജന്‍ സര്‍ പുതിയ ഡോക്യുമെന്ററി പ്രോജക്ടുകളെ പറ്റി സംസാരിച്ചു. റെഡ് സ്ട്രീറ്റുകളെ പറ്റിയുള്ള പുതിയ ഡോക്യുമെന്ററിയുടെ ഹെഡ് ആയി അദ്ദേഹം എന്നെ ചുമതലപ്പെടുത്തിയത് ഒരു ഞെട്ടലോടെയാണ് ഞാന്‍ ഏറ്റു വാങ്ങിയത്. റെഡ് സ്ട്രീറ്റ്‌ സെക്സ് വര്‍ക്കര്‍ യൂണിയനിലെ‍ ഒരു സ്ത്രീ ഇന്റര്‍വ്യൂ തരാമെന്ന് സമ്മതിച്ച പ്രകാരം ഞങ്...

തീർച്ചയായും വായിക്കുക