Home Authors Posts by പാർവ്വതി.എസ്‌.പിളള

പാർവ്വതി.എസ്‌.പിളള

0 POSTS 0 COMMENTS
മെപ്പൊയിൽ വിരിപ്പുനിലം, മെഡിക്കൽ കോളേജ്‌ പി.ഒ., കാലിക്കറ്റ്‌ - 8.

ആത്മാക്കളുടെ പറുദീസ

അർത്ഥസംപുഷ്‌ടത നിറഞ്ഞ വാക്‌ധോരണികൾ ഉയർത്തപ്പെടുന്നു. മറ്റൊരു സമരമുഖം. പേനത്തുമ്പിലൂടെ അവൾ തന്റെ ഹൃദയത്തെ കടലാസിലേയ്‌ക്ക്‌ പകർന്നു. ആകാശത്തുനിന്നും മിന്നൽപിണർപോലെ വാക്കുകൾ. അനന്തമായ വാക്‌പ്രവാഹം....... ആദ്യന്തമില്ലാതെ തുടരുകയാണ്‌. ജന്മാന്തരത്തിന്റെ കണ്ണികൾ ലോലമാകുന്നത്‌ അവളറിഞ്ഞു. ഏതോ ഒരു ജന്മത്തിന്റെ തുടർക്കഥയാണിപ്പോൾ താൻ, ബലിക്കാക്കയുടെ രൂപത്തിൽ മോക്ഷത്തിനായ്‌ ഇച്ഛിക്കുന്നു. അരിയും പൂവും അർച്ചിച്ച്‌, പാപപരിഹാരം ചെയ്ത്‌ ആരാണ്‌ ആ ആത്മാവിനെ നിത്യതയിലേയ്‌ക്ക്‌ നയിക്കുക. ആത്മാവിന്റെ ആഴങ്ങളി...

അവസ്ഥാന്തരം

എനിക്കെന്തൊക്കെയാണീ സംഭവിക്കുന്നത്‌! ഒരപ്പൂപ്പൻതാടിയോളം ഭാരമേയുളളു ഇപ്പോ എനിക്ക്‌. ഞെട്ടറ്റടർന്ന പുഷ്‌പം കാറ്റിൽ പറന്നു നടക്കുന്ന ഒരു ദൃശ്യം എന്റെ മനസ്സിലൂടെ പാഞ്ഞു. ഞാനിങ്ങനെ ഉയർന്നു പറക്കുകയാണ്‌.... ലക്ഷ്യമില്ലാതെ, ആത്മാവിനെ ആരോ ആവാഹിക്കുകയാണ്‌. ഞാൻ കണ്ടു, ചോരക്കണ്ണും കൊമ്പൻ മീശയുമുളള ഒരു ഭീകരരൂപി.... എന്റെ മിഴികൾ പതുക്കെ വിടർന്നു വന്നു. അതൊരു സ്വപ്‌നമായിരുന്നു. ഞാൻ ആശ്വാസം കൊണ്ടു. പക്ഷേ... അനിർവചനീയമാണ്‌ ആ യാത്ര, ഒരപ്പൂപ്പൻ താടിപോലെ മേഘമാലകൾക്കിടയിലൂടെ പറന്ന്‌ പറന്ന്‌... ആ യാത്ര സ്വപ്നമാവു...

മോർച്ചറി

മരവിച്ച നിശ്ശബ്‌ദതയിൽ വാകമരച്ചില്ലയിലിരിക്കുന്ന കുയിൽ ആരെയാണ്‌ ഭയക്കുന്നത്‌, ഇരുവശവും ഇടതൂർന്ന്‌ വളർന്ന്‌ എന്നും മരണത്തിന്റെ പോക്കുവരവുകൾ വീക്ഷിക്കുന്ന വാകപ്പൂവിന്‌ ഇന്നെന്തേ ഇത്ര ചാഞ്ചാട്ടം. മുന്നിലെ താഴ്‌ന്ന കൊമ്പിൽ അപ്പൂപ്പൻതാടിയുടെ മൃദുലതയോടെ ഒരു പൂവ്‌ കൈനീട്ടിയെങ്കിലും എത്തിയില്ല. ജാള്യതയോടെ ചുറ്റും നോക്കി, ഇല്ല ആരുമില്ല. വലതുവശത്തെ ദ്രവിച്ചു തുടങ്ങിയ മോർച്ചറിയുടെ സൂക്ഷിപ്പുകാരൻ പോലും ഇന്നപ്രത്യക്ഷനായിരിക്കുന്നു. എന്നും മരണത്തിന്റെ നിലവിളികളോടെ ചുവന്ന ലൈറ്റുളള ശവവാഹനങ്ങളും പരിസരം നിറഞ്ഞ ആ...

വിപ്ലവകാരിയുടെ ഭാര്യ

സൂര്യദാഹം നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു. സ്വപ്‌നത്തിൽ നിന്റെ കൈപിടിച്ച്‌ ഞാൻ നടന്നു. മഞ്ഞിന്റെ വെണ്ണക്കൽ പാറകളിൽ ഞാനെന്റെ ആത്മാവിനെ തളച്ചിട്ടതും പ്രണയത്തിന്റെ നരച്ച ചുവപ്പിൽ എന്റെ മൗനങ്ങൾ നിന്നിലേയ്‌ക്ക്‌ പെയ്തിറങ്ങിയതും ഞാനറിയുന്നുണ്ടായിരുന്നു. വഴിയരുകിലെ ഓട്ടുകിണ്ണത്തിൽ നിറച്ചുവച്ച നറും മുന്തിരി- നീരിൻ ലഹരിയിൽ പതഞ്ഞെങ്കിലും നരകത്തിന്റെ ഇരുണ്ട ഗർത്തം നമ്മിൽ നിറച്ച ശൂന്യത ഞെട്ടടർന്ന ദലങ്ങളെപ്പോലെ വായുവിൽ ഒഴുകിനടക്കുമ്പോൾ നിന്റെ നെഞ്ചിലെ, തിളയ്‌ക്കുന്ന ചൂട്‌ ഞാനറിയുകയായിരുന്നു. പിന്നീട്‌, സ്...

തീർച്ചയായും വായിക്കുക