പാറപ്പുറത്ത് ഫൗണ്ടേഷൻ
പാറപ്പുറത്ത് അനുസ്‌മരണ സമ്മേളനം
ദുബായ്‌ഃ ആത്‌മീയമായ ഏകാന്തതയെ കാവ്യാനുഭമാക്കിമാറ്റിയ മഹാപ്രതിഭാശാലിയായിരുന്നു പാറപ്പുറത്തെന്ന് പ്രശസ്‌ത നോവലിസ്‌റ്റ് പെരുമ്പടവം ശ്രീധരൻ അഭിപ്രായപ്പെട്ടു. പാറപ്പുറത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച പാറപ്പുറത്ത് അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പെരുമ്പടവം. പാറപ്പുറത്ത് തന്റെ അനുഭവങ്ങളുടെ നീരുറ്റി തൂലികയിലാക്കി എഴുതുകയായിരുന്നു. താൻ വസിച്ചിരുന്ന കുന്നം ഗ്രാമത്തിലെ ജീവിതങ്ങളായാണ് മിക്ക കഥാപാത്രങ്ങളും അനുവാചക മനസ്സുകളിൽ ജീവിക്കുന്നത്. താൻ വളർന്ന ഭൂമികയും താൻ സഹകരിച്ച മേഖ...