പരമേശ്വരൻ
പരസ്യങ്ങള്‍
പരസ്യങ്ങള്‍ ചിതലുകള്‍ പോലെ ടെലിവിഷനെ മൂടി.അതിനു ശേഷം അവ വീട്ടുസാധനങ്ങള്‍ ഒന്നൊന്നായി വിഴുങ്ങി.മതിവരാതെ വീടും കൈപ്പിടിയിലൊതുക്കി.അപ്പൊഴെയ്ക്കും അവയ്ക്കു വശ്യമായബഹുവര്‍ണച്ചിറകുകള്‍ മുളച്ചിരുന്നു.നിഷ്‌കളങ്കമായവര്‍ണരേണുക്കള്‍ പോലെഅവ എല്ലായിടവും നിറഞ്ഞു.ഇപ്പോള്‍ ഒന്നും വ്യക്തമല്ല.എവിടെയുംകണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രം. Generated from archived content: poem2_july6_13.html Author: parameswaran
നൊമ്പരം
ഉണ്ണിയുടെ കത്ത്. ‘’ഓപ്പോളെ, അന്ന് കെട്ടിപ്പിടിച്ച് എന്റെ അത്യാഹ്ലാദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്നു തോന്നുന്നു . ബാലിശമായിപ്പോയി അത്. ഓപ്പോളുടെ ദു:ഖത്തിന്റെ ശക്തമായ അടിയൊഴുക്കിനെക്കുറിച്ച് ദുര്‍ബ്ബലമായ ഒരു നിമിഷത്തില്‍ ഞാന്‍ ബോധവാനല്ലാതായിതീര്‍ന്നു ക്ഷമിക്കു’' ഒന്നും സാരമില്ല ഉണ്ണീ, ഞാനെന്നും കൊതിച്ചിരുന്ന സൃഷ്ടിയുടെ അത്യുല്‍ക്കടമായ ദു:ഖവും വാരിയെടുത്തുയര്‍ത്തുന്ന ആഹ്ലാദവും നീ മനസ്സിലാക്കിക്കഴിഞ്ഞു. നിനക്ക് വാക്കുകള്‍ കൊണ്ടുള്ള സൃഷ്ടിയിലൂടെ തന്നെ അവാച്യമായ ആ അനുഭൂതി ലഭിക്കുന്നു. എന്നാല്‍...
കടലാസില്ലാത്ത വിദ്യാഭ്യാസം
വർത്തമാനകാലത്തിന്റെ വരദാനമാണ് കമ്പ്യൂട്ടർ. ലോകത്തിലാകെ അഞ്ച് കമ്പ്യൂട്ടറിന്റെ ആവശ്യമേയുള്ളുവെന്ന് ഐ.ബി. എമ്മിന്റെ തലവനായിരുന്ന തോമസ് ജെ വാട്‌സൺ 1943 ൽ പ്രസ്‌താവിച്ചു എന്ന് പറയപ്പെടുന്നത് തെറ്റോ ശരിയോ ആവട്ടെ, ഇന്ന് കമ്പ്യൂട്ടറിന്റെ വിവിധരൂപത്തിൽ ഒരാൾക്ക് ഒന്നിലധികം എന്നതിനു പുറമെ, ആഗോള കമ്പ്യൂട്ടർ ശൃംഖലയുടെ ആവിർഭാവത്തോടെ ഒരാൾക്ക് ഒരു ലക്ഷം എന്ന അവസ്‌ഥയും നിലനിൽക്കുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ മറ്റൊരു മേഖലക്കും അവകാശപ്പെടാനാവാത്ത അത്ഭുതകരമായ വളർച്ചയാണ് കമ്പ്യൂട്ടർ സാങ്കേതികവിദ്യയ...
ചില ഭൗമദിന ദുശ്‌ചിന്തകൾ
ഏപ്രിൽ 22. മറ്റൊരു ഭൗമദിനം. 1970-ൽ അമേരിക്കൻ സെനറ്റർ ഗെലോഡ് നെൽസൺ തുടങ്ങിവെച്ച, പരിസ്‌ഥിതിസംരക്ഷണത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ഈ ദിനം മറ്റനേകം ദിനങ്ങൾ പോലെ, അല്‌പം പ്രചരണ കോലാഹലങ്ങൾ മാറ്റിനിർത്തിയാൽ എന്തെങ്കിലും കാതലായ മാറ്റം സൃഷ്‌ടിച്ചിട്ടുണ്ടോ? നമുക്ക് ഈ ഭൂമി മാത്രമേയുള്ളു. അമ്പിളിമാമനും ഗ്രഹങ്ങളും നക്ഷത്രങ്ങളും താണ്ടി ഒടുവിൽ നമുക്ക് നമ്മുടെ പാവം ഭൂമിയിൽതന്നെ തിരിച്ചെത്തണം. എത്ര തന്നെ ഉയരത്തിലേക്ക് കുതിച്ചുയർന്നാലും തിരിച്ചെത്തുന്നത് ഭൂമിയിലല്ലെങ്കിൽ പിന്നെ നാശത്തിൽ മാത്രമാണ്. ഈ ...
വേറിട്ടുപോയ സംഗതികൾ
കാര്യമായ ഒച്ചപ്പാടൊന്നുമില്ലാതെ കടന്നുപോയ കഴിഞ്ഞ കൊല്ലത്തെ ‘മാൻ-ബുക്കർ പ്രൈസ്, വൈകിവന്ന വിവേകം പോലെ, 1958-ൽ ആദ്യമായി പ്രസിദ്ധീകരിച്ച, പ്രശസ്ത നൈജീരിയൻ നോവലിസ്‌റ്റായ ചിനുവ അചെബെ (Chinua Achebe)യുടെ ആദ്യനോവലായ ’തിങ്ങ്‌സ് ഫാൾ അപ്പാർട്‘ (Things Fall Apart) എന്ന കൃതിക്ക് ലഭിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ, വെളളക്കാരന്റെ കുതിക്കുന്ന കാലടികൾക്കിടയിൽ ഞെരിഞ്ഞമർന്ന്, ഒരു പ്രാചീന ഗോത്രസമൂഹത്തിന് സ്വന്തമെന്നു പറയാവുന്ന എല്ലാം ഒന്നൊന്നായി കൈവിട്ടുപോകുന്ന ഹൃദയസ്‌പൃക്കായ കഥ പറയുന്നു ഈ നോവൽ. മതത്തെ കരുവ...
മരണം
നിങ്ങൾക്കെന്നെ ഭയക്കാം, വെറുക്കാം, എന്നിൽ നിന്നോടിയൊളിക്കാം, അല്ലെങ്കിലരക്കൈ നോക്കാം; കെട്ടിപ്പുണരാമെന്നെ, സ്വയം വരിക്കാം; ചിരിച്ചു തളളാമല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കാം, കണ്ണടച്ചിരുട്ടാക്കാം, മറക്കാം; പോരെങ്കിൽ അനശ്വരതയുടെ പെരുമ്പറ മുഴക്കി തത്വചിന്തയുടെ പെരുംകാടിളക്കി വേട്ടയാടാമെന്നെ; വേണ്ട, ഏറെയെളുപ്പം, ദൈവമാമെന്നപരനിൽ അഭയം തേടാം നിത്യം, അല്ലെങ്കിൽ, നിസ്സംഗതയിൽ വെറുതെ, വെറുതേയിരിക്കാം. ഒടുവിൽ ഞാൻ, ഞാനാണ്- നിങ്ങളുടെ സ്വന്തം, മരണം! Generated from ...
ആരോ പറഞ്ഞു
ആരോ പറഞ്ഞു, മഹാന്മാരുടെ നെറ്റിത്തടം വിശാലമായിരിക്കുമെന്ന്. ഉടൻ ഞാനെന്റെ കണ്ണാടിയുടെ മുന്നിലെത്തി. ശരിതന്നെ, അത്ര കുറവല്ല. ആരോ പറഞ്ഞു, മഹാന്മാരുടെ മൂക്ക് നീണ്ടതായിരിക്കുമെന്ന്. കണ്ണാടിയും അതു തന്നെ പറഞ്ഞു. പിന്നെ മൂക്കിനു താഴെയുള്ള വിസ്‌തൃതി, അതും അത്ര മോശമല്ല. പിന്നെയുള്ളത്, വേട്ടയാടുന്ന ഏകാന്തത, സംഘർഷങ്ങൾ.... ശരിയാണല്ലോ, (കണ്ണാടിക്കതിലൊന്നും പറയാനില്ലെങ്കിലും) എല്ലാം ശരിയാണല്ലോ. ഇനി ഏതായാലും ഒട്ടും വൈകിക്കുന്നില്ല, മഹത്വത്തിലേക്കും അനശ്വരതയിലേക്കും വലതുകാൽ വെച്ച്... ...
പാതയിലെ പ്രശ്‌നങ്ങൾ
പ്രശ്‌നങ്ങളിനിയുമുണ്ട്- പാതയിൽ തന്റേതായ ഒരിടം, ഇടതും വലതും, മുൻപും പിൻപും സൂക്ഷിച്ച്, സ്വയം നിയന്ത്രിച്ച്, പരിധികൾ വിടാതെ, ഒഴുക്കിൽ പതറാതെ, തന്റേടത്തോടെ കാത്തു സൂക്ഷിക്കുക. എതിർദിശക്കാരന്റെ ഘോരമായ അലറിപ്പാച്ചിലിൽ, കാലിടറാതെ, അവനെ അവന്റെ പാടിന് വിട്ട് സ്വന്തം പാട് നോക്കുക. ചിലപ്പോൾ മുന്നിലുള്ള മന്ദഗതിയെ, മനസ്സാക്ഷിയുടെ ഹോണടി വകവെക്കാതെ കടന്നുകയറുക, അതേസമയം ചില കടന്നുകയറ്റക്കാരെ പോകാനനുവദിക്കണമോ എന്ന് സ്വയം തീരുമാനിക്കുക. എല്ലാറ്റിനുമുപരി ഹോണടിയിൽ വീണു പോകാതിരിക്കുക! ചിലപ്പോൾ പതുക്കെ കള...