Home Authors Posts by പങ്കു ജോബി

പങ്കു ജോബി

6 POSTS 0 COMMENTS

കണ്ണനോട്

      ശ്രീകൃഷ്ണനാണോ... കണ്ണനല്ലേ കൃഷ്ണൻ? കള്ള കണ്ണൻ... നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കണ്ണൻ. ദയാലുവും, ഭക്ത വത്സലനുമായ ഭഗവാനാണോ കണ്ണൻ? ഓരോ അമ്മമാർക്കും അവരു കുഞ്ഞു മകനല്ലേ കണ്ണൻ. കഥ പറയുന്ന ആ കുസൃതി കണ്ണുകൾ നിനക്കെവിടെ നിന്ന് ലഭിച്ചു കണ്ണാ.. നിന്റെ മൂർദ്ധാവിനെ അലങ്കരിക്കുന്ന മയിൽ‌പ്പീലി കണ്ണുപോലും അസൂയപ്പെടുന്ന മിഴികൾ. നിന്റെ മൗനം സംസാരിക്കുന്നത് ആ മിഴികളിലൂടെ അല്ലേ കണ്ണാ.. നിന്റെ പുഞ്ചിരി, മാതാവ് യശോദയുടെ ഹൃദയത്തിൽ തൊടുന്നത് ആ കുസൃതി മിഴികളിലൂട തന്നെയല്ലേ ... അത...

മേലേപ്പാടം

      മേലേപ്പാടത്തെ പൊന്മണിനെല്ലുകൾ കൊയ്യാനെത്തിയ പൂങ്കാറ്റേ ഞാനും വരട്ടയോ നിന്റെ കൂടെ, ഇരുനാഴിപ്പൊലിയെനിക്കേകിടാമോ? മുറുക്കിച്ചുവന്നുകൊണ്ടായത്തിൽ കൈവീശി താളത്തിൽ പോകുന്ന തത്തപെണ്ണേ ഞാനും വരട്ടെയോ കറ്റകൊയ്യാൻ, ഇരുനാഴി പോലിയെനിക്കേകിടാമോ? നാടൻപാട്ടുകളീണത്തിൽ പാടുന്ന ചേറ്റുവരമ്പത്തെ കുയിലമ്മേ ഞാനും കൂടട്ടോ നിന്റെ കൂടെ, ഇരുനാഴിപൊലിയെനിക്കേകിടാമോ? കൊയ്തുനിരത്തിയ കറ്റ മെതിക്കുവാൻ വേഗത്തിൽ പോകുന്ന പൂവാലീ എന്നെയും കൂടൊന്ന് കൂട്ടിടാമോ, ഇരുനാഴിപൊലിയെനിക്കേ...

പ്രണയശൂന്യൻ

  "ഞാൻ നിങ്ങളെയാണ് പ്രണയിക്കുന്നത്. " "നീ... എന്തിനാണ് കുഞ്ഞേ.. എന്നെ പ്രണയിക്കുന്നത്? " അവർ വിദൂരത്തിലേക്ക് മിഴികൾപാകികൊണ്ട് ശാന്തമായ് ചോദിച്ചു. ഒരു നിർവികാരത അവരെ വന്നു പൊതിഞ്ഞു. "ഞാൻ നിന്റെ ജേഷ്ഠത്തിയുടെ സതീർത്ഥ്യയല്ലേ?" "പക്ഷേ.. ഞാൻ നിങ്ങളെ മാത്രമേ പ്രണയിക്കുന്നുള്ളൂ. " പുഴയോരത്തെ ആ ഒറ്റപ്പെട്ട തടിബെഞ്ചിൽ ഏകയായിരുന്ന അവരെത്തേടി അപ്പോൾ മാത്രമാണ് അവൻ എത്തിചേർന്നത്. പുഴയിലെ തെളിനീരിൽ മീനുകൾ വിശ്രമമില്ലാതെ നീന്തിതുടിച്ചുകൊണ്ടിരുന്നു. "ഈ മീനുകൾ ഉറങ്ങാറുണ്ടാകുമോ? " "നി...

പൊട്ടൻ

“പൊട്ടാ.. കാപ്പിയെടുത്ത് കഴിച്ചിട്ട് പുല്ലരിഞ്ഞു വാ..” “ഇവനിതെവിടെ പോയ്?” തൊഴുത്തിനപ്പുറത്ത് തൈതെങ്ങില്‍ ചാരി ചിന്താമഗ്നനായി നിന്ന അവനെ  ആത്തോലമ്മയുടെ ശബ്ദം ചിന്തയില്‍നിന്നുണര്‍ത്തി. “ആഹാ.. നീയും സ്വപ്നം കാണാന്‍ തുടങ്ങിയോ ?” “ഇല്ല. ദാ വന്നൂ ആത്തോലമ്മേ.” “ഇരുള്‍ വീണു തുടങ്ങി വേഗം പുല്ലരിഞ്ഞുവാ...” ആ ഗ്രാമവാസികള്‍ക്ക് അവന്‍ പൊട്ടനായിരുന്നു. മാടിനെപോലെ പണിയെടുക്കും. പള്ള നിറയെ ഭക്ഷണം കഴിക്കും. എന്നിരുന്നാലും ചെയ്യുന്ന ജോലിയുടെ കൂലി അവന്‍ കണക്കു പറഞ്ഞു മേടിക്കുകയും ചെയ്യും. ...

ദർപ്പണം

    ഒരു പ്രഭാതം കൂടി, പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലാതെ.. നിരര്‍ത്ഥകങ്ങളായ, നിര്‍ജീവങ്ങളായ പ്രഭാതങ്ങള്‍.. അവയെ അവള്‍ വെറുത്തു തുടങ്ങിയിരിക്കുന്നു. മറുവശത്ത് കമിഴ്ന്നു കിടന്ന്‍ ഉറങ്ങുന്ന ഭര്‍ത്താവിനെ അവള്‍ ഒന്ന് ചെരിഞ്ഞു നോക്കി. വിവാഹം കഴിഞ്ഞ അന്ന് നഷ്ട്ടപെട്ട തന്‍റെ ഇഷ്ടങ്ങളില്‍ ഒന്ന്.. കിടക്കയുടെ അറ്റത്ത്, പിന്നിയ തലമുടി താഴേക്ക് ഞാത്തിയിട്ട്, കമിഴ്ന്നു കിടന്ന് , പരിസരം മറന്നുള്ള സുഖനിദ്ര. തന്‍റെ ആ ഇഷ്ടം അയാള്‍ കവര്‍ന്നിരിക്കുന്നു. കിടക്കയുടെ താഴെ ഓരത്ത് കൂടി ഭര്‍...

അരുന്ധതി

ലക്ഷങ്ങള്‍ വിലമതിക്കുന്ന വെളള ആഡംബരക്കാര്‍ രണ്ടാള്‍പ്പൊക്കമുളള ഇരുമ്പ് ഗേറ്റിനു മുമ്പില്‍ എത്തിയതും സെക്യൂരിറ്റി ബഹുമാനത്തോടെ ഓടിയെത്തി ഗേറ്റു തുറന്നു. അവിടെനിന്നും തുടങ്ങുന്ന കോണ്‍ക്രീറ്റ് വഴിയിലൂടെ കാറ് ഒഴുകി നീങ്ങി. വഴിയ്ക്കിരുവശവും പലതരം വര്‍ണപുഷ്പങ്ങളും ആഢംബരച്ചെടികളും അടങ്ങിയ ഉദ്യാനം. ഉദ്യാനപാലകന്‍ താന്‍ ചെയ്തിരുന്ന ജോലി നിര്‍ത്തി കാറിലേക്ക് നോക്കി ബഹുമാനപുരസ്സരം നിശ്ചലം നില്‍പ്പുണ്ടായിരുന്നു. ആഢംബരകാര്‍ മനോഹരങ്ങളായ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ബംഗ്ലാവിനുമുന്നില്‍ നിന്നു. ഡ്രൈവര്‍ തുറന...

തീർച്ചയായും വായിക്കുക