Home Authors Posts by പങ്കു ജോബി

പങ്കു ജോബി

12 POSTS 0 COMMENTS

അന്നും ഒരു തിങ്കളാഴ്ച ആയിരുന്നു…

അന്ന് തന്നെ വായിച്ചു തീര്‍ക്കണമെന്ന ചിന്തയോടെ ആണ് അയാള്‍ പുസ്തകം നിവര്‍ത്തിയത്. പക്ഷേ അക്ഷരങ്ങളിലൂടെ മിഴികള്‍ യാന്ത്രികമായി ചലിക്കുന്നു എന്നല്ലാതെ, അക്ഷരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കഥ വായിച്ചെടുക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇത് തന്നെയാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാത്രികൊണ്ട്‌ ഒരു പുസ്തകം വായിച്ചു തീര്‍ക്കുന്നതാണ് അയാളുടെ ശീലം. പക്ഷെ ഇപ്പോള്‍ പുസ്തകമെന്നല്ല ഒന്നിലും മനസുറക്കുന്നില്ല. “രവിയേട്ടനീയിടയായി ഒന്നിലും ഒരു ശ്രദ്ധയുമില്ല” ഭാര്യ...

പെണ്മക്കളുടെ പിതാവ്

ജയിലഴികള്‍ക്കിടയിലൂടെ മാത്രം കാണാവുന്ന ആകാശത്തിന്റെ തുണ്ടില്‍ നിന്നും നൂലിഴകള്‍ പോലെ മഴയുടെ വരവ് തുടങ്ങിയിരുന്നു. മഴനൂലുകള്‍പോലെ നേര്‍ത്തിരുന്നു അയാളുടെ ശ്വാസവും. ഉള്ളില്‍ ഒരു സാഗരം ആര്‍ത്തിരമ്പുന്നുണ്ടെങ്കിലും മുഖം ശാന്തമാക്കാന്‍ അയാള്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. അഴിയിലേക്ക് മുഖം ചേര്‍ത്ത് മഴയിലേക്ക്‌ നോക്കി നില്‍ക്കെ തന്റെ പെണ്മക്കളുടെ ഓര്‍മ അയാളെ അസ്വസ്ഥനാക്കി. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിലാണ് ആശുപത്രിയുടെ ആ ഇടുങ്ങിയ ഇടനാഴിയില്‍ വച്ച് ആദ്യമായി തന്റെ മകളെ താന്‍ കൈകളിലേക്ക് ഏറ്റുവ...

നിഴലുകള്‍ക്ക് പറയുവാനുള്ളത്

കടല്‍തീരത്ത് ഇളം കാറ്റിന്റെ തണുപ്പേറ്റ്, അലറികുതിച്ചെത്തുന്ന തിരമാലയിലേക്ക് നോക്കി രണ്ടു പുരുഷരൂപങ്ങള്‍. അപ്പോള്‍ മാത്രം പരിചയക്കാരായ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. “താങ്കള്‍ മണിശങ്കറല്ലെ? യു.എന്‍ ബാങ്ക് മാനേജര്‍.” “അതെ, പക്ഷെ എനിക്ക് താങ്കളെ ഓര്‍ക്കാനാവുന്നില്ല.” “ഇല്ല, താങ്കള്‍ എന്നെ അറിയില്ല.” “ഞാന്‍ മഹേന്ദ്രന്‍, ബിസിനെസ്സ് ആണ്. ഒരു ബിസിനെസ്സ് ആവശ്യത്തിനായി ഇവിടെ വന്നു. ഉടനെ മടങ്ങും. ഞങ്ങള്‍ ബിസിനെസ്സുകാര്‍ ഒട്ടുമിക്ക ബാങ്കിന്റെയും ഡീറ്റൈല്‍സ് കളെക്ടു ചെയ്യും. അക്കൂട്ടെത്തില്‍ താങ്കളുടെ ബ...

അരുന്ധതി

ലക്ഷങ്ങള്‍ വിലമതിക്കുന്ന വെളള ആഡംബരക്കാര്‍ രണ്ടാള്‍പ്പൊക്കമുളള ഇരുമ്പ് ഗേറ്റിനു മുമ്പില്‍ എത്തിയതും സെക്യൂരിറ്റി ബഹുമാനത്തോടെ ഓടിയെത്തി ഗേറ്റു തുറന്നു. അവിടെനിന്നും തുടങ്ങുന്ന കോണ്‍ക്രീറ്റ് വഴിയിലൂടെ കാറ് ഒഴുകി നീങ്ങി. വഴിയ്ക്കിരുവശവും പലതരം വര്‍ണപുഷ്പങ്ങളും ആഢംബരച്ചെടികളും അടങ്ങിയ ഉദ്യാനം. ഉദ്യാനപാലകന്‍ താന്‍ ചെയ്തിരുന്ന ജോലി നിര്‍ത്തി കാറിലേക്ക് നോക്കി ബഹുമാനപുരസ്സരം നിശ്ചലം നില്‍പ്പുണ്ടായിരുന്നു. ആഢംബരകാര്‍ മനോഹരങ്ങളായ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ബംഗ്ലാവിനുമുന്നില്‍ നിന്നു. ഡ്രൈവര്‍ തു...

ആ യാത്രയില്‍

തീവണ്ടിയുടെ നീട്ടിയുളള ചൂളം വിളി കേട്ട് അയാള്‍ മയക്കത്തില്‍നിന്നുണര്‍ന്നു. ജനാല വഴി പുറത്തേക്ക് നോക്കി. തീവണ്ടി ഏതൊ സ്റ്റേഷന്‍ എത്തിയിരിക്കുന്നു. കയറാനും ഇറങ്ങാനും ഉളള യാത്രക്കാരുടെ തിക്കിതിരക്ക്. തന്‍റെ കൂടെ യാത്രതുടങ്ങിയ സഹയാത്രികരില്‍ പലരും പോയ്ക്കഴിഞ്ഞിരുന്നു. അവരുടെ സ്ഥാനം പുതിയ യാത്രക്കാര്‍ കയ്യടക്കി. എതിര്‍ സീറ്റില്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഒരു യുവതി ഇരിപ്പുണ്ടായിരുന്നു. നിറം മങ്ങിയ വസ്ത്രത്തിലും അവള്‍ സുന്ദരിയായി കാണപ്പെട്ടു. ചുററും സംഭവിക്കുന്നതൊന്നും അവള്‍ അറിയുന്നില്ല എന്നു ത...

അമ്മയും കുഞ്ഞും

ഒരു വേനല്‍ക്കാലത്താണ് ആ അമ്മയും കുഞ്ഞും ഒരു പീടികത്തിണ്ണയില്‍ ആദ്യമായ് കാണപ്പെട്ടത്. അസഹ്യമായ വേനല്‍ച്ചൂടില്‍ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ധൃതിയില്‍ നീങ്ങികൊണ്ടിരുന്ന യാത്രക്കാര്‍ അവരെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും കടന്നുപോയി. അതില്‍പിന്നെ ആ നഗരത്തിന്റെ പലഭാഗത്തും പലരും അവരെ കണ്ടുതുടങ്ങി. നഗരത്തിലെ വീട്ടമ്മമാര്‍ക്ക് ആ സ്ത്രീ ഒരു സഹായിയായി മാറി. എന്തുതന്നെ ജോലിയെടുക്കുന്‌പോഴും അവള്‍ ആ കുഞ്ഞിനോട് സംസാരിച്ചുകൊണ്ടേയിരിക്കും. അവള്‍ക്കു കിട്ടുന്ന പ്രതിഫലം മുഴുവന്‍ കുഞ്ഞിന് പാലും പലഹാരങ്ങളും വാങ്ങാന്‍ ച...

മുറിവുകള്‍

നുരഞ്ഞ് പതഞ്ഞ് അതിദ്രുതം ഒഴുകുന്ന ആഗ്രഹങ്ങള്‍ അഥവാ പ്രതീക്ഷകള്‍, അവയാണ് എന്നുളളില്‍ മുറിവുകള്‍ തീര്‍ത്തത്. ആഗ്രഹങ്ങളുടെ ശക്തിയേറിയ ഒഴുക്ക് ആരംഭിച്ചത് കൗമാരത്തില്‍ നിന്നു തന്നെയാണ്. തന്‍റെ കൗമാരം തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചു. ആ സ്വപ്നങ്ങള്‍ തന്നില്‍ ആഗ്രഹങ്ങളായി, പിന്നെ പ്രതീക്ഷകളായി. ആരെയും ശ്രദ്ധിക്കാതെ ഒരു മാടപ്രാവെന്നോണം നടന്നുനീങ്ങിയ ആ പെണ്‍കുട്ടി, അവളാണ് എന്നിലെ സ്വപ്നങ്ങളെ തൊട്ടുണര്‍ത്തിയത്, തന്നില്‍ പ്രണയം നാന്‍പിട്ടത് അന്നു മുതല്‍ക്കാണ്. അതില്‍പിന്നെ അവള്‍ തന്‍റെമാത്രം പ്രണയിനിയായ...

നടപ്പാത

നടപ്പാതയുടെ അങ്ങേ അറ്റത്തുനിന്നും ചന്ദ്രന്‍റെ വിവാഹയാത്ര വരുന്നുണ്ടായിരുന്നു. ചന്ദ്രന്‍റെ മുഖം സന്തോഷത്താല്‍ ഉയര്‍ന്നിരുന്നു എന്നാല്‍ രുക്മിണിയുടെ മുഖം ലജ്ജയില്‍ കുന്പിട്ടിരുന്നു. വിടര്‍ന്ന മിഴികളുടെ ഉടമയായ ആ വദനം കുലീനയുവതികളെ അനുസ്മരിപ്പിക്കുമാറ് സുന്ദരവും, ശാലീനവുമായിരുന്നു. നടപ്പാതയിലൂടെ ആ വിവാഹയാത്ര കടന്നുപോയി. നടപ്പാത സന്തോഷത്തോടെ ആ ദന്പതികള്‍ക്ക് മംഗളം നേര്‍ന്നു. പിന്നീട് പലപ്പോഴും നടപ്പാത ചന്ദ്രനെയും രുക്മിണിയേയും കണ്ടിരുന്നു. കവലയില്‍ സാധനം വാങ്ങാനും, കാവില്‍ ഉത്സവം കാണാനും അവര്‍ എന്തു...

ഊര്‍മിയുടെ സ്വപ്നങ്ങള്‍

സ്വപ്നങ്ങള്‍, അവ എന്നും അവളുടെ തോഴിമാരായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ സ്വപ്നങ്ങളുടെ കൂട്ടുപിടിച്ച് അവള്‍ പോകാത്ത ഇടങ്ങളില്ല. അവ അവളെ പലപല ലോകങ്ങളിലേക്ക് കൈപിടിച്ച് കൂട്ടികൊണ്ടു പോയി. ചിറകുകള്‍ മുളച്ച് മാലാഖയെപ്പോലെ മേഘങ്ങള്‍ക്കിടയില്‍ പറി നടന്നു. പൂന്തോട്ടങ്ങളില്‍ സുഗന്ധം പരത്തുന്ന മറ്റൊരു പുഷ്പമായ് പുനര്‍ജനിച്ചു. പലതരം വര്‍ണങ്ങള്‍ ചാലിച്ച ചായക്കൂട്ടിലേക്ക് ഇറങ്ങി ചെന്നു വര്‍ണങ്ങളുടെ മനോഹര പ്രപഞ്ചത്തിലൂടെ സ്വയം മറന്നു സഞ്ചരിച്ചു. സാഗരത്തിന്റെ നിഗൂഢതയിലൂടെ മത്സ്യകന്യകമാര്‍ക്കൊപ്പം നീന്തി തുടിച്ച...

താത്രിയേടത്തി

“അല്ല, മാഷെങ്ങ്ടാ..” നടപാതയില്‍ നിന്ന് പാടവരന്പിലേക്ക് തിരിയവെ ആ പെണ്‍കുട്ടിയുടെ ശബ്ദം വെന്കിയെ പിടിച്ചു നിര്‍ത്തി. “ഈ പാടത്തിന്‍റെ അക്കരെ ഒരു ഇല്ലം ഉണ്ടല്ലൊ അങ്ങ്ടേക്കാ” “അവിടെങ്ങും ഇപ്പോള്‍ ആരും ഇല്ലല്ലൊ മാഷേ. ഇല്ലം പൂട്ടി കിടക്കാ. അല്ല, മാഷ് എവിട് ന്നാ, ഞാനിതിനുമുന്പ് കണ്ടിട്ടില്ലല്ലൊ.” “ആ.., ഞാന്‍ കുറച്ചു ദൂരേന്നാ. അല്ലാ, ആ ഇല്ലത്തുള്ളവരൊക്കെ ഇപ്പോള്‍ എവ്ടാ” “അറിയില്ലല്ലൊ മാഷേ, ഞങ്ങളിവിടെ താമസമായിട്ട് ശ്ശി നാളെ ആയുള്ളൂ. ഞങ്ങളിവിടെ വരുന്പളേ ഇല്ലം പൂട്ടി കിടക്കാ..” “ശരി, ഞാനേതായാലും ആ ഇല്ലം വ...

തീർച്ചയായും വായിക്കുക