പനമണ്ണ പൊന്നു
കൂട്ടപ്പൊറാട്ട് കുറവനും കുറത്തിയും
ഒറ്റപ്പാലം താലൂക്കിൽ പനമണ്ണ അംശത്തിൽ വേലായുധൻ മകൻ പൊന്നു ആശാനായി ഒരു പാങ്കളിസംഘം നിലനിന്നുവരുന്നു. ഇവർ പാരമ്പര്യമായി ഈ കല കാവുകളിൽ അവതരിപ്പിച്ചു വരുന്നു. ഇന്ന് അത് വലിയ പ്രസക്തിയില്ലാത്തതായി മാറിയിട്ടുണ്ട്. സംഘത്തിൽ 12 പേരുണ്ട്. പുരുഷൻമാർ സ്ര്തീവേഷം കെട്ടുന്നു. കുറവൻ-കുറത്തി, ചെറുമി-ചെറുമൻ, ദാസി, പൂക്കാരി, കുമ്പാരൻ, തൊട്ടിയൻ-തൊട്ടിച്ചി, മണ്ണാൻ-മണ്ണാത്തി, കാശിപണ്ടാരം, തിരുവരങ്കൻ എന്നീ പൊറാട്ടുകൾ അവതരിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ പഴക്കത്തെപ്പറ്റി തെളിവുകൾ ഒന്നുമില്ല. പാങ്കളി (വ...