പളളിക്കുന്നൻ
മായാണ്ടി നിദ്രയിലാണ്
പട്ടണത്തിൽ ബസിറങ്ങുമ്പോൾ അയാൾ തന്റെ ലക്ഷ്യപ്രാപ്തിയെപ്പറ്റി മാത്രമാണ് ചിന്തിച്ചിരുന്നത്. ഇക്കുറി കാര്യം നടന്നു കിട്ടുമെന്നാ തന്റെ മനസ്സ് പഞ്ഞത്. അതങ്ങനെതന്നെ ആകട്ടെ. ഒരു ചെറിയ കെട്ടിടമായിരുന്നു കാര്യാലയം. പ്രവേശന കവാടത്തിനു വെളിയിലെ കറുത്ത ഫലകത്തിൽ മഞ്ഞച്ചായം കൊണ്ടു മലയാളത്തിലും തമിഴിലും താലൂക്ക് സപ്ലൈ ആഫീസെന്നു ആലേഖനം ചെയ്തിരുന്നു. വരാന്തയിലെ മരബെഞ്ചിലിരുന്ന നാലഞ്ചു പേർക്കൊപ്പം മായാണ്ടിയും ഇരിപ്പിടം തേടി. അന്നേരം വാതായന പടിയിൽ നിന്നും ഉള്ളിലെ ചുവരിൽ തൂങ്ങുന്ന ഘടികാരത്തിലേക്കു നോക...