പളളിക്കുന്നൻ
ആളൊഴിഞ്ഞ വണ്ടികൾ
കാത്തിരുന്ന വണ്ടിയും കടന്നുപോയതോടെ ബാലു ഹതാശനായി കാറിന്റെ ഡോറിൽ ചാരി നിന്നു ഒരു സിഗരറ്റിനു തീകൊളുത്തി. അപ്പോൾ മനസു മുരണ്ടു. ഇന്നലെ സായാഹ്‌നം മുതൽ തുടങ്ങിയ വലിയാണ്. ഇതിനോടകം എത്ര പായ്‌ക്കറ്റുകൾ തീർത്തു? ശരിയാണ്. അഗ്‌നിയേറ്റു ചുണ്ടുകൾ വെടിച്ചുകീറിയിരുന്നു. അകലപ്പെടുന്ന തീവണ്ടിയിലേക്കു തന്നെ കണ്ണുകൾ പറിച്ചു നട്ടു. ഉറ്റവരെ സ്വീകരിച്ച് ആഹ്‌ളാദത്തിന്റെ കുടമുല്ലപ്പൂക്കളുമായി കടന്നുപോകുന്നവർ. വേർപാടിന്റെ അശാന്തിയുളവാക്കിയ തേങ്ങലോടെ ശൂന്യതയിലേക്കു നോക്കി നിൽക്കുന്നവർ. അന്വേഷണത്തിന്റെ അവസാനം വേപഥുവ...