പകൽക്കുറി പുരുഷോത്തമൻ
ഒരു നാടൻപാട്ട്
ഏതുമലയ്‌ക്കോ കിളികരയുന്നു ഏതു മലയ്‌ക്കോ കിളികരയുന്നു നെല്ലിത്തളിരു തളിരുതിരിഞ്ഞിട്ട് നെല്ലിമലയ്‌ക്കോ കിളികരയുന്നു. ഏതു മലയ്‌ക്കോ കിളികരയുന്നു മരുതിമലയ്‌ക്കോ കിളികരയുന്നു മരുതി തളിരു തളിരു തിരിഞ്ഞിട്ട് മരുതി മലയ്‌ക്കോ കിളികരയുന്നു. ഏതു മലയ്‌ക്കോ കിളികരയുന്നു വേങ്ങമലയ്‌ക്കോ കിളികരയുന്നു വേങ്ങ തളിരു തളിരു തിരിഞ്ഞിട്ട് വേങ്ങ മലയ്‌ക്കോ കിളികരയുന്നു എന്തേം തണലാണ് നിന്റെ പഹവാൻ കലപ്പത്തണലാണെന്റെ പഹവാൻ! നെല്ലേലത്തണലാണെന്റെ പഹവാൻ ഇനിയെന്റെ പഹവാൻ പളളിയാറ് കൊളേളൻ. ...