പദ്‌മദാസ്
എംടി
വാക്കു കൊണ്ടേപടുത്തുയര്‍ത്തീ ഭവാന്‍നെഞ്ചുവിങ്ങുംമനുഷ്യന്റെ നോവുകള്‍.കവിതയിലസ്തമിച്ചീടുന്ന മന്നിടംകലുഷഭൂമിയായ് മാറുമെന്നേ ഭവാന്‍. Generated from archived content: poem5_sep6_13.html Author: padmadas
വർണ്ണാശ്രമം
വാക്കിന്റെ വർണ്ണംതിരഞ്ഞ് വരികളുടെ വർണ്ണം തിരഞ്ഞ് വർണ്ണാന്ധനായ്‌ത്തീർന്നൊ- രെന്നെത്തുണയ്‌ക്കണേ കാലമേ- യെന്റെയുൾക്കാഴ്‌ച തിരിച്ചുകിട്ടീടുവാൻ. Generated from archived content: poem3_oct8_10.html Author: padmadas
പിണക്കം
അത്രമേലടുക്കല്ലെയെന്നു നീ തീർപ്പിക്കുമ്പോൾ എത്രനാളിണങ്ങാതെ- യടങ്ങിയിരിക്കും ഞാൻ? അത്രമേലടുക്കേണമെന്ന നിൻ തീർമാനത്തെയെത്രയും പെട്ടെന്നു ഞാനെങ്ങനെ കൈക്കൊള്ളുവാൻ? Generated from archived content: poem2_jun10_10.html Author: padmadas
ഏകലോചനം
ഒരു നേത്രത്തിൽ ശോകം മറുകണ്ണിലോ കോപം കാലവേദിയിലാടൂ മേകലോചനം കാവ്യം. Generated from archived content: poem11_sep3_07.html Author: padmadas
നിരാർദ്രം (പിതൃസ്‌മരണ)
നിന്റെയോർമ്മകളൊരു നിറനൊമ്പരമായി- ക്കൊണ്ടു ഞാൻ നടന്നപോലെ ന്നന്തരാത്മാവിങ്കൽ നാളുകൾ മാസങ്ങളായ്, വർഷമായ് മാറിപ്പോകെ വേദനയുണർത്തുന്നില്ലിന്നു നിൻനിനവുകൾ എന്നകതാരിൽപ്പണ്ടു നീയുണർത്തിയപോലെ ദുഃഖഹേതുവായ്‌ത്തീരു മോർമ്മകൾ ഹൃദന്തത്തിൽ മുറിപ്പാടുണ്ടാക്കത്തതെന്തു കൊണ്ടാവാം മന- മാർദ്രതവറ്റിപ്പോയകൂപമായതോ, കാല- മോർമ്മ തൻ മുറിപ്പാടു- നിർമ്മമം മായ്‌ക്കുന്നതോ? Generated from archived content: poem5_may21_08.html Author: padmadas
വാക്ക്
ചിറി കോട്ടിയ കത്തി മുനയൊടിഞ്ഞ പെൻസിൽ എരിഞ്ഞടങ്ങിയ കനൽക്കട്ട മൂപ്പ്‌പൊയ്‌പോയ വാൾമുന അറ്റം കൂർക്കാത്ത അമ്പ് ലക്ഷ്യം തെറ്റിയ കല്ല് എന്തുവേണമെങ്കിലും വിളിക്കാം നിങ്ങൾക്ക് വാക്കിനെ എന്റെ നെഞ്ചിന്റെ കനൽച്ചൂട് തട്ടാത്തവയാണ് അവയെന്നു മാത്രം പറയാതിരിക്കുക Generated from archived content: poem3_mar1_10.html Author: padmadas
മിണ്ടാട്ടം
വെറുതെചിന്തിച്ചേൻ ഞാൻ പൂക്കൾക്കും പുഴകൾക്കും കുന്നിനും മരങ്ങൾക്കും കന്നിനും പറവയ്‌ക്കും തോട്ടിലെപ്പരൽമീനും തൂക്കണാം കുരുവിക്കും മിണ്ടുവാൻ കഴിഞ്ഞെങ്കിൽ! മിണ്ടാട്ടം മുട്ടിപ്പോകും, മർത്ത്യനും നാമെല്ലാർക്കും. Generated from archived content: poem2_april28_11.html Author: padmadas