പദ്‌മ സജു
ഞാനറിയാതെ……
മഴ ഞാനറിയാതെ പോകുന്നതു മിഴിനീരിൻ കനംകൊണ്ടാവാം കാറ്റുഞ്ഞാനറിയാതെ വീശുന്നത് കിനാവിൻ കല്ലറയ്‌ക്കുള്ളിലാകയാലാവാം പൂക്കാലം ഞാൻ കാണാതെപോയത് പ്രണയമുറങ്ങിപ്പോയതിനാലാവാം പാട്ടുഞ്ഞാൻമൂളാതെയായത് മൗനത്തിന്നാഴങ്ങളിലാകയാലാവാം തിരിച്ചുപോകാനൊരുവഴിയുണ്ടോ? കാറ്റുലഞ്ഞാടുംപൂങ്കുലകളിൽ മഴ ചൊരിഞ്ഞിറങ്ങുംമുൻപേ കുയിലുകളുറക്കേപ്പാടുന്നൊരിടവഴിയെങ്കിലും?? Generated from archived content: poem2_feb2_10.html Author: padma_saju
സ്‌മൃതി
ഓർക്കവയ്യിനിയും നിലക്കാത്ത സ്‌മൃതിയുടെ സ്പന്ദനം നിലക്കുകില്ലിനിയും ചില ചിറകൊച്ചകൾ മറഞ്ഞതില്ലിനിയുമാ സൂര്യന്റെ ജ്വാലകൾ മറക്കവയ്യല്ലോ കൊഴിഞ്ഞപൂവതിൻ സുഗന്ധവും കൊടിയ വേനലാണെനിക്കിനി, നീയറിയുക ഒടുവിലത്തെപ്പക്ഷിയും വിടചൊല്ലിടുന്നു ദലമർമ്മരങ്ങൾ, കാറ്റും നിലക്കുന്നുവല്ലോ ഒടുവിലത്തെ ഇലയും തലതാഴ്‌ത്തി കൊഴിയുന്നു. പഴയപോൽ പരസ്പരം മധുസ്മിതം തൂകിടാൻ ഇനിയൊരുദിനവും വരികയില്ലല്ലോ... പകലിനോടൊരുവേള നിൽക്കുവാൻ ചൊന്നാൽ പറയണം, ഞാനുമാവഴിതന്നെയെന്ന്..... Generated from archived c...
പടിയിറങ്ങുമ്പോൾ
കൊഴിയുമോരോദിനവുമെന്നുള്ളിൽ ഓർമ്മകൾക്കായൊരു തിരികൊളുത്തുന്നു എരിയുമോരോസന്ധ്യയുമെന്നുള്ളിൽ നോവിനായൊരു കനലൊരുക്കുന്നു ഈ വേനലത്രയും പ്രണയിച്ചുതീരാതിനി- യൊരുമഞ്ഞുകാലവും തേടി ഞാൻപോകവേ, ഉള്ളിലാഴങ്ങളിൽ അഗ്നിയാളുന്നു, പിന്നെ പോയകാലത്തിന്നോർമ്മപോലാകെപ്പടരുന്നു പ്രിയമുള്ളതൊക്കെയും ഇവിടെത്യജിച്ചീ- പ്പടിവതിലുംചാരി യാത്രചൊന്നീടവേ, ഒരുയുഗം നമ്മളീമണിമന്ദിരത്തിൽ ഈജന്മമൊന്നായിക്കഴിഞ്ഞതോർത്തുപോയ്. എല്ലാം പകുത്തുംപകർന്നും നമ്മളൊ- ന്നായ് ചിരിച്ചുംകരഞ്ഞും, എല്ലാം മറന്നും, മഹാമാരിയിൽ നനഞ്ഞും ഇവിടെയൊരുജന്മം കഴി...
ഏകാന്തത
ഇതൊരു മഞ്ഞുമഴയാണ്, തനിച്ചു നനയുവാനൊരു മഴ. എല്ലാം തണുത്തേപോകുന്നു. ഉള്ളം ഉറഞ്ഞേപോകുന്നു ഇതൊരു തീവെയിൽമഴയാണ്, തനിച്ചുരുകുവനൊരു മഴ. എല്ലാം വെന്തേപോകുന്നു, ഉള്ളം കരിഞ്ഞേ പോകുന്നു. ഇതൊരു പൂമഴയാണത്രെ, തനിച്ചേൽക്കുവാനൊരു മഴ. എല്ലാം മണത്തേപോകുന്നു, ഉള്ളം തളിർത്തേപോകുന്നൂ. Generated from archived content: poem1_nov9_05.html Author: padma_saju
അന്യർ
അന്യരായിത്തീർന്നതിന്നെങ്ങനെ നാം? നമ്മളൊരേകിനാവിൽ ചേക്കേറിയിരുന്നോർ, ഓരേകനൽപ്പാതയിൽ കൈകോർത്തിറങ്ങിയോർ ഒരേപാട്ടിലെന്നുമലിഞ്ഞുചേർന്നോർ നമ്മളൊരേകൊടുംകാറ്റിലടർന്നുപോയോർ, ഒരേയിരുൾക്കാട്ടിൽ വഴിപിഴച്ചോർ, തോരാത്ത മഴയായ് കരഞ്ഞിരുന്നോർ അന്യരായിത്തീർന്നതിന്നെങ്ങനെ നാം? വേർപിരിഞ്ഞിട്ടും, വഴിയകന്നിട്ടും അന്യരായെങ്ങോ മറഞ്ഞിരുന്നിട്ടും, നീഭൂമിയിലങ്ങിരുന്നും ഞാനിങ്ങിരുന്നും, നമ്മളൊരേകിനാവിന്നും കാൺമതെന്തേ! Generated from archived content: poem2_may22_10.html Author: padma_saju ...