പാച്ചല്ലൂര്‍ വിജയന്‍
ഇരുള്‍ മറ
എന്തൊരു വിധിമതം കൂരിരുള്‍ കയം തീര്‍ത്തുപന്തിയില്ലാതാക്കിയെന്‍ ജീവിതം ക്ലേശിക്കുവാന്‍ ചിന്തിച്ചാല്‍ നോവും മനം ദുര്‍ബലപ്പെടുത്താതെ-ന്നന്തരാത്മാവിന്‍ ശക്തികൊണ്ടു ഞാന്‍ ജീവിക്കുന്നു.ഇരുളും വെളിച്ചവും വേര്‍തിരിച്ചറിയുവാന്‍ഒരു നക്ഷത്രദീപ പ്രഭ തെളിയാന്‍ മോഹം.ഇരുളാം കാരാഗൃഹം വിട്ടു മൂകത മാറ്റാന്‍ഒരു വെളിവുമായി മിഴി തുറക്കാന്‍ മോഹം. നിറങ്ങള്‍ തന്‍ നൃത്തവും, പൂക്കള്‍ തന്‍ പുഞ്ചിരിയും,പറവ സമൂഹവും , പാടത്തെ പൊന്നഴകും, കാടിന്റെ രമ്യതയും, കുന്നും തടിനിയും, പുല്‍-മേടും , താഴ്വാരങ്ങളും കണ്ടാനന്ദിക്കാന്‍ മോഹം.മന...
നമ്മുടെ സൈക്കിള്‍
ഒരു മരത്തണലില്ല വഴിയോരത്തെങ്ങും പൊരിയുന്ന വെയിലേറ്റു തളരുന്നു പഥികര്‍!ശകടങ്ങളനവധി കുതിച്ചു പായുന്നുപുക തുപ്പി പൊടി വിതറി പൊതുനിരത്തില്‍ തിടുക്കത്തിലേറ്റവും വേഗതയില്‍ വിട്ടോടിഞൊടിയിടയിലെത്തുവാന്‍ ബദ്ധപ്പെടുന്നവര്‍ഇടിഞ്ഞുപൊളിഞ്ഞുള്ള റോഡിന്റെ ദു:സ്ഥിതികള്‍തടയുകില്ലവരുടെയാ പരക്കം പാച്ചില്‍ പഥയാത്രികര്‍ക്കേറെ പ്രയാസം വരുത്തുന്നുപൊതുനിരത്തില്‍ ‘ പാര്‍ക്കിങ്’ പകുതിയും കൈയേറി;പെരുകുന്ന വണ്ടികള്‍ വഹിക്കുവാന്‍ പാതക്കുപരിധി കൂട്ടേണ്ടതൊരാവശ്യമായ് മാറുന്നു കടകളും വീടുകളും റോഡായി മാറുമ്പോള്‍ ഇടമില്ല മര്‍ത്യര...