പി.എ.സ്‌ക്കറിയ, പാമ്പാടി
പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെ…..
ഭാഗ്യവാനായിത്തീരേണ്ടതിന്നു മനുഷ്യൻ അനുഷ്‌ഠിക്കേണ്ട ജീവിത ചര്യകളെപ്പറ്റിയാണ് ബൈബിളിലെ ഒന്നാം സങ്കീർത്തനം ഒന്നാം അധ്യായം ഒന്നാം വാക്യത്തിൽ പറയുന്നത്. ദുഷ്‌ടന്മാരുടെ ആലോചന പ്രകാരം നടക്കാതിരിക്കുക, പാപികളുടെ വഴിയിൽ നിൽക്കാതിരിക്കുക, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതിരിക്കുക എന്നീ മൂന്നു കാര്യങ്ങൾ തുടങ്ങിയതാണ് ആ ജീവിതചര്യ. ഇവ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയിലെ ക്രിയാപദങ്ങൾ തമ്മിൽ ഒരനുക്രമീകരണം (Gradation) ഉണ്ടെന്നുകാണാം. ഇവയെ ആധ്യാത്മികതയിലേക്കുള്ള യാത്രയുടെ മുന്നൊരുക്കങ്ങളായി കരുതാം. ...