പി.എ. സുരേഷ്കുമാർ
വി.വി. രാഘവൻഃ ആദർശത്തിന്റെ ആൾരൂപം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ആത്മാർപ്പണത്തോടെ സേവനമനുഷ്ഠിച്ച, ‘ആദർശത്തിന്റെ ആൾരൂപം’ എന്ന് രാഷ്ട്രീയ എതിരാളികൾപോലുമ വിശേഷിപ്പിക്കുന്ന വി.വി. രാഘവൻ ഒക്ടോബർ 27ന് നമ്മോടു വിട പറഞ്ഞു. പ്രത്യയശാസ്ത്രങ്ങൾപോലും വില്പനച്ചരക്കായി മാറിയ ഈ കാലഘട്ടത്തിൽ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ചു എന്നതാണ് അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരിൽനിന്നും വ്യത്യസ്തനാക്കുന്നത്. മൂല്യങ്ങളും ആദർശബോധവും നിറഞ്ഞു നില്ക്കുന്ന അന്തരീക്ഷത്തിലാണ് വി.വി വളർന്നത്. തൃശൂർ, ചേലക്കോട്ടുകര വലിയപറമ്പിൽ വേ...